കോവിഡ് രോഗികൾക്കുള്ള നിർദേശങ്ങൾ
* കുടുംബാംഗങ്ങളിൽ നിന്ന് അകലം പാലിക്കുക
* വായൂസഞ്ചാരമുള്ള മുറിയിൽ താമസിക്കുക.
* എല്ലായ്പ്പോഴും എൻ 95 മാസ്കോ ഡബിൾ മാസ്കോഉപയോഗിക്കുക
* വിശ്രമിക്കുക. ധാരാളം പാനീയം ഉപയോഗിക്കുക.
* കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചുകഴുകുക. സാനിറ്റൈസ് ചെയ്യുക.
* പാത്രങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത ആവശ്യത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ ആരുമായും പങ്കുവയ്ക്കരുത്.
* ഇടയ്ക്കിടെ സ്പർശിക്കുന്ന പ്രതലങ്ങൾ സോപ്പ് ഡിറ്റർജന്റ്, വെള്ളം എന്നിവ ഉപയോഗിച്ചു വൃത്തിയാക്കുക.
ഹോം ഐസൊലേഷനിലുള്ള മിതമായലക്ഷണങ്ങളുള്ള/ലക്ഷണങ്ങൾ ഇല്ലാത്തരോഗികൾക്കുള്ള നിർദേശങ്ങൾ
* ചികിത്സിക്കുന്ന ഡോക്ടറുമായി ആശയവിനിമയം നിലനിർത്തുക. ആരോഗ്യനില വഷളാകുന്ന പക്ഷം റിപ്പോർട്ട് ചെയ്യുക.
* അനുബന്ധരോഗങ്ങൾക്കും മറ്റു രോഗങ്ങൾക്കുമുള്ള ചികിത്സ ഡോക്ടറുടെ നിർദേശപ്രകാരം തുടരുക.
* ഇ സഞ്ജീവനി തുടങ്ങിയ ടെലി കണ്സൾട്ടേഷൻ പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തുക.
* പനി, മൂക്കൊലിപ്പ്, ചുമ എന്നീ ലക്ഷണങ്ങൾക്കുള്ള ചികിത്സ തുടരുക
* ദിവസം മൂന്നുനേരം ചൂടുവെള്ളം കവിൾക്കൊള്ളുകയോ ആവി പിടിക്കുകയോ ചെയ്യുക.
* 650 മില്ലിഗ്രാം പാരസെറ്റമോൾ നാലുനേരം വീതം കഴിച്ചിട്ടും പനി നിയന്ത്രണവിധേയമായിട്ടില്ലെങ്കിൽ ചികിത്സിക്കുന്ന ഡോക്ടറെ അറിയിക്കുക
* സോഷ്യൽ മീഡിയയിലെ തെറ്റായ വിവരങ്ങൾ അവഗണിക്കുക.
* ഡോക്ടറുടെ നിർദേശം കൂടാതെ മരുന്നു കഴിക്കുകയോ രക്തം പരിശോധിക്കുകയോ എക്സ് റേ, സിടി സ്കാൻ
എന്നിവ നടത്തുകയോ ചെയ്യരുത്.
* സ്വന്തം ഇഷ്ടപ്രകാരം സ്റ്റിറോയ്ഡുകൾ കഴിക്കരുത്. അതു സങ്കീർണതകൾക്കു വഴിയൊരുക്കും.
* ഡോക്ടറുടെ കുറിപ്പടികൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക
* ഓക്സിജൻ സാച്ചുറേഷൻ കുറയുക, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടാവുക എന്നിവയുണ്ടായാൽ ഉടനടി ചികിത്സ തേടുക.
വൈദ്യസഹായം തേടേണ്ടത് എപ്പോൾ?
സ്വയം നിരീക്ഷിക്കുക. താഴെപ്പറയുന്ന ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടനടി വൈദ്യസഹായം തേടുക
* കുറയാതെ തുടരുന്ന പനി. മൂന്നു ദിവസമായി 100 ഡിഗ്രിയിൽ കൂടുതൽ
* ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട്
* ഓക്സിജൻ സാച്ചുറേഷനിലുള്ള കുറവ് – പേർസെന്റ് സാച്ചുറേഷൻ ഓഫ് ഓക്്സിജൻ ഇൻ ബ്ലഡ് 93 ശതമാനത്തിൽ കുറവോ അല്ലെങ്കിൽ ശ്വാസോച്ഛ്വാസ നിരക്ക് ഒരു മിനിറ്റിൽ 24 ൽ കൂടുതലോ
* നെഞ്ചിൽ നീണ്ടുനിൽക്കുന്ന വേദന, മർദം
* ആശയക്കുഴപ്പം, എഴുന്നേൽക്കാൻ ബുദ്ധിമുട്ട്
* കടുത്തക്ഷീണവും പേശിവേദനയും
ഹോം ഐസൊലേഷൻഅവസാനിപ്പിക്കേണ്ടത് എപ്പോൾ?
* കോവിഡ് പോസിറ്റീവ് ആയതിനുശേഷം ചുരുങ്ങിയത്ഏഴു ദിവസമെങ്കിലും പിന്നിടുകയും തുടർച്ചയായ മൂന്നു ദിവസങ്ങളിൽ പനി ഇല്ലാതിരിക്കുകയും ചെയ്താൽ ഹോം ഐസൊലേഷൻ അവസാനിപ്പിക്കാം.
* മാസ്ക് ധരിക്കുന്നതു തുടരുക.
* ഹോം ഐസൊലേഷൻ കാലാവധി കഴിഞ്ഞതിനുശേഷം വീണ്ടും ടെസ്റ്റ് ചെയ്യേണ്ടതില്ല.
* രോഗിയുമായി അടുത്ത സന്പർക്കം പുലർത്തിയവർ രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും സ്വയം രോഗനിരീക്ഷണത്തിൽ തുടരേണ്ടതാണ്.
വിവരങ്ങൾക്കു കടപ്പാട്:സംസ്ഥാന ആരോഗ്യ വകുപ്പ്,
കേരള ഹെൽത് സർവീസസ്,നാഷണൽ ഹെൽത്ത് മിഷൻ & ആരോഗ്യ കേരളം