കൊച്ചി/ആലുവ: ‘ചെയ്തുപോയ തെറ്റില്‍ മകന് കുറ്റബോധമുണ്ടെന്നും വൈകാതെ എല്ലാം കോടതിയോടും സമൂഹത്തോടും തുറന്നുപറയുമെന്നും’ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അമ്മ ശോഭന.
‘ദിലീപ് ഒരു കൊമ്പനാനയാണ്. കൂടെയുള്ളത് കുറച്ച് അണ്ണാന്കുഞ്ഞുങ്ങളും. കൊമ്പനാനയെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും’ ശോഭന പറഞ്ഞു.
ജയിലില്‍ സുനിയെ സന്ദര്‍ശിച്ചശേഷമായിരുന്നു ശോഭനയുടെ പ്രതികരണം. ഇവർ പിന്നീട് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യ മൊഴിയും നല്കി.
ജയിലില്‍നിന്ന് പള്‍സര്‍ സുനി അമ്മയ്ക്കെഴുതിയ കത്ത് പുറത്തായതിന് പിന്നാലെയാണ് ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം കോടതിയെ സമീപിച്ചത്.