തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പടുത്തി തീയറ്ററുകള്‍ അടയ്ക്കാനുള്ള തീരുമാനത്തിനെതിരെ തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്.
മാളുകളും ബാറുകളും പ്രവര്‍ത്തിക്കുമ്പോള്‍ വൈറസ് തീയറ്ററുകളില്‍ മാത്രം എങ്ങനെ കയറുമെന്നത് എന്ത് യുക്തിയാണെന്ന് ഫിയോക് പ്രസിഡന്റ് എ. വിജയകുമാര്‍ ചോദിച്ചു.
അതേസമയം, കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി.
തീയറ്ററുകളും ജിംനേഷ്യങ്ങളും അടച്ചിടും. കോളജുകളിൽ അവസാന സെമസ്റ്റർ ക്ലാസുകൾ മാത്രമേ നടത്തു. ബാക്കി ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റും.
സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികൾ പാടില്ല. മരണം, വിവാഹം ചടങ്ങുകളിൽ പരമാവധി 20 പേർ മാത്രമേ പങ്കെടുക്കാവു. മതപരമായ ചടങ്ങുകൾ ഓൺലൈനായി നടത്താം.
ഹാജര്‍ കുറഞ്ഞാല്‍ ക്ലാസുകള്‍ അടയ്ക്കാം. 40 ശതമാനത്തില്‍ കൂടുതല്‍ രോഗബാധിതരുണ്ടായാലും സ്കൂളുകള്‍ അടയ്ക്കാമെന്നും നിർദേശത്തിൽ പറയുന്നു.