പെ​റ്റ്സ് വി​പ​ണി​യി​ലും സ്റ്റാ​ർ​ട്ട​പ്പ് വ​സ​ന്തം; അ​രു​മ യു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം മു​ത​ൽ ല​ക്ഷ്വ​റി റി​സോ​ർ​ട്ടു​ക​ൾ വ​രെ നീ​ളു​ന്ന പു​തു​പു​ത്ത​ൻ ആ​ശ​യ​ങ്ങ​ൾ.



അ​രു​മ​ക​ളെ​യും ഉ​ട​മ​ക​ളെ​യും ബ​ന്ധി​പ്പി​ച്ചു​ള്ള പെ​റ്റ്സ് വി​പ​ണി​യി​ലും സ്റ്റാ​ർ​ട്ട​പ്പ് സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാം. വ​ള​രു​ന്ന പെ​റ്റ്സ് വി​പ​ണി​ക്കി​ണ​ങ്ങി​യ പു​ത്ത​ൻ ആ​ശ​യ​ങ്ങ​ൾ സ്വ​പ്നം കാ​ണു​ന്ന മ​ന​സാ​ണ് പ്ര​ധാ​ന മൂ​ല​ധ​നം.

അ​രു​മ യു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം മു​ത​ൽ ല​ക്ഷ്വ​റി റി​സോ​ർ​ട്ടു​ക​ൾ വ​രെ നീ​ളു​ന്നു പു​തു​പു​ത്ത​ൻ ആ​ശ​യ​ങ്ങ​ൾ. ഇ​ന്ത്യ​ൻ പെ​റ്റ്സ് വി​പ​ണി​യി​ൽ കാ​ലു​റ​പ്പി​ക്കു​ന്ന ചി​ല സ്റ്റാ​ർ​ട്ട​പ്പു​ക ളു​ടെ ആ​ശ​യ​ങ്ങ​ൾ നോ​ക്കു​ക. മ​റ്റാ​രും ചി​ന്തി​ക്കാ​ത്ത വ​ഴി​യേ ന​ട​ന്ന വ​രാ​ണ് ഇ​വ​യി​ൽ മി​ക്ക​വ​രും. അ​തു​ത​ന്നെ യാ​ണ് അ​വ​രു​ടെ വി​ജ​യ​ര​ഹ​സ്യ​വും.

ആ​രോ​ഗ്യം അ​തു​ക്കും മീ​തെ

പൊ​ണ്ണ​ത്ത​ടി കു​റ​യ്ക്കാം, കാ​ൻ​സ​ർ മാ​റ്റാം, ഷു​ഗ​റി​നെ പ​ന്പ ക​ട​ത്താം- ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ൾ​ക്ക് എ​ന്നും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ങ്ങ​ളു​ടെ അ​രു​മ​യെ ഞ​ങ്ങ​ൾ ക​രു​തു​മെ​ന്ന പ്ര​ഖ്യാ​പ​നം കൂ​ടി​യാ​യാ​ൽ പൂ​ർ​ണ​മാ​യി. ജീ​വി​ത​ശൈ​ലീ രോ​ഗ ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള യു​ദ്ധ​ത്തി​ൽ കൂ​ട്ടു​കൂ​ടാ​ൻ ഒ​രു സം​രം​ഭ​വു​മു​ണ്ടെ​ങ്കി​ൽ കൊ​ള്ളാ​മ​ല്ലേ? ഈ ​ആ​ശ​യ​ത്തി​ലാ​ണ് വി​വാ​ൾ​ഡി​സ് (Vivaldis Health and Foods)പോ​ലെ​യു​ള്ള സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ ജ​ന​നം.

ഇ​ന്ത്യ​യി​ലെ അ​രു​മ ​മൃ​ഗ​ങ്ങ​ളി​ൽ നാ​ൽ​പ​തു ശ​ത​മാ​ന ത്തോ​ളം ചി​ര​കാ​ല ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളു​ടെ ഭീ​ഷ​ണി യി​ലാ​ണ്. പൊ​ണ്ണ​ത്ത​ടി, പ്ര​മേ​ഹം, അ​ർ​ബു​ദം, സ​ന്ധി​വാ തം, ​ആ​മാ​ശ​യ രോ​ഗ​ങ്ങ​ൾ, ക​ര​ൾ, വൃ​ക്ക രോ​ഗ​ങ്ങ​ൾ തു​ട ങ്ങി​യ​വ​യെ നേ​രി​ടാ​ൻ സ​ഹാ​യി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​പ​ണി സാ​ധ്യ​ത​യേ​റെ​യാ​ണ്.

പെ​റ്റ് ഷോ​പ്പു​ക​ൾ വീ​ട്ടി​ലേ​ക്ക്

വെ​ബ്പോ​ർ​ട്ട​ലു​ക​ൾ വ​ഴി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​ല​ക്ട്രോ​ണി​ക് വാ​ണി​ജ്യം ന​ട​ത്തു​ന്ന സ്റ്റാ​ർ​ട്ട​പ്പു​ക​ൾ ധാ​രാ​ള​മു​ണ്ട്. sk for pets, woof bub, Dog spot, Bark Loot, Heads up for Tails, The paws pack, Home 4 pet, Scoopy scrub തു​ട​ങ്ങി​യ നി​ര​വ​ധി ഇ​ന്ത്യ​ൻ സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​നം ഇ​ത്ത​രം ഇ-​കോ​മേ ഴ്സ് ​പ്ലാ​റ്റ് ഫോ​മു​ക​ൾ ഒ​രു​ക്കു​ക​യാ​ണ്.

നാ​യ്ക്ക​ൾ​ക്കു​ള്ള ഗ്രൂ​മിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ, ക​ളി​പ്പാ​ട്ട ങ്ങ​ൾ, കോ​ള​റു​ക​ൾ, വ​സ്ത്ര​ങ്ങ​ൾ തു​ട​ങ്ങി ആ​വ​ശ്യ​മാ​യ​തെ​ന്തും വീ​ട്ടി​ലെ ത്തി​ക്കു​ന്ന സേ​വ​ന ദാ​താ​ക്ക​ളാ​ണി​വ​ർ. ഉ​ത്പ​ന്ന വൈ​വി ധ്യ​ത്തി ലൂ​ടെ​യും ല​ളി​ത​മാ​യ ഷോ​പ്പിം​ഗ് സം​വി​ധാ​ന ങ്ങ​ളി​ലൂ​ടെ​യും വി​പ​ണി കീ​ഴ​ട​ക്കാ നാ​ണ് ഇ​ത്ത​രം സ്റ്റാ​ർ​ട്ട​പ്പു​ക​ൾ ശ്ര​മി ക്കു​ന്ന​ത്.

സേ​വ​ന​മാ​ണ് ഞ​ങ്ങ​ളു​ടെ ല​ക്ഷ്യം

നി​ങ്ങ​ളു​ടെ ഓ​മ​ന​യ്ക്ക് കൂ​ട്ടി​രി ക്കാ​ൻ, അ​വ​യു​ടെ ദേ​ഹം ചീ​കി​മിനു​ക്കി ഭം​ഗി​യാ​ക്കാ​ൻ, നി​ങ്ങ​ളു​ടെ നാ​യ്ക്ക​ളെ ഇ​ൻ​ഷ്വ​ർ ചെ​യ്യാ​ൻ, ആ​വശ്യ​ഘ​ട്ട​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കാ​ൻ തു​ട​ങ്ങി എ​ല്ലാ​ത്തി​നും സ​ഹാ​യി​ക്കു​ന്ന സ്റ്റാ​ർ​ട്ടപ്പു​ക​ളാ​ണ് മ​റ്റൊ​രു വി​ഭാ​ഗം.

അ​ത്യാ​വ​ശ്യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ആം​ബുല​ൻ​സ് സേ​വ​നം ന​ൽ​കാ​നും അ​രു​മ ക​ളു​ടെ ശ​രീ​ര ശു​ചി​ത്വം, ആ​രോ​മ തെ​റാ​പ്പി, ഹൈ​ഡ്രോ തെ​റാ​പ്പി, മെ​ഡിക്കേ​റ്റ​ഡ് ബാ​ത്ത്, ഗ്രൂ​മിം​ഗ്, സ്പാ ​തു​ട​ങ്ങി​യ സേ​വ​ന​ങ്ങൾ​ക്കും scoopy scrub പോ​ലു​ള്ള സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ണ്ട്.

Time 4 pet പോ​ലു​ള്ള വെ​ബ് സൈ​റ്റു​ക​ൾ ബം​ഗ​ളു​രൂ ന​ഗ​ര​ത്തി​ലെ നാ​യ ഉ​ട​മ​ക​ൾ​ക്ക് സേ​വ​നം, വെ​റ്റ​റി​ന​റി ചി​കി​ത്സ എ​ന്നി​വ ഏ​ർ​പ്പാ​ടാ​ക്കി ന​ൽകു​ക​യും ചെ​യ്യു​ന്നു​ണ്ട്. ന​ഗ​ര ത്തി​ലെ പ്ര​ധാ​ന വെ​റ്റ​റി​ന​റി ആ​ശു​പ​ത്രിക​ളു​ടെ വി​വ​ര​ങ്ങ​ളും ബ​ന്ധ​പ്പെ​ടാ​നു​ള്ള സൗ​ക​ര്യ​വും ഇ​ത്ത​രം സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ വെ​ബ് സൈ​റ്റു​ക​ൾ ഒ​രു​ക്കു​ന്നു.

ദ​ത്തെ​ടു​ക്കാം, സ്വ​ന്ത​മാ​ക്കാം

അ​രു​മ​ക​ളെ ദ​ത്തെ​ടു​ത്ത് സ്വ​ന്ത മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ യ​ഹ​സ്ത​മാ​കു​ന്ന സ്റ്റാ​ർ​ട്ട​പ്പ് പോ​ർ​ട്ടലു​ക​ളു​ണ്ട്. Time for pet പോ​ലു​ള്ള വെ​ബ് പോ​ർ​ട്ട​ലു​ക​ൾ സൗ​ജ​ന്യ​മാ​യി പ​ര​സ്യ​ങ്ങ​ൾ പോ​സ്റ്റു ചെ​യ്യാ​നും അ​വ​സ​ര​മൊ​രു​ക്കു​ന്നു.

കൃ​ത്യ​മാ​യ വെ​രി​ഫി​ക്കേ​ഷ​ൻ സം​വി​ധാ​നം, ക​രാ​റു​ക​ൾ എ​ന്നി​വ വ​ഴി മാ​ത്ര​മാ​ണ് ഇ​ത്ത​രം കൈ​മാ​റ്റ​ങ്ങ​ൾ. എ​ല്ലാ നാ​യ് ക്ക​ൾ​ക്കും സു​ര​ക്ഷി​ത​മാ​യ ഒ​രു വീ​ട് എ​ന്ന മി​ഷ​നാ​ണ് Pet Dom സ്റ്റാ​ർ​ട്ടപ്പി​ന്‍റെ ല​ക്ഷ്യം.

കൂ​ടെ​യു​ണ്ടാ​വ​ണം എ​വി​ടെ​യും

അ​രു​മ​ക​ളെ​യും കൊ​ണ്ടു​ള്ള ടൂ​ർ പാ​ക്കേ​ജു​ക​ൾ ന​ൽ​കു​ന്ന സ്റ്റാ​ർ​ട്ട​പ്പു ക​ൾ നി​ര​വ​ധി​യാ​ണ്.
• അ​രു​മ​ക​ളെ കൊ​ണ്ടു​പോ​കാ​വു​ന്ന ന്യൂ​ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക ടാ​ക്സി സ​ർ​വീ​സാ​ണ് Collar folk എ​ന്ന സ്റ്റാ​ർ​ട്ട​പ്പ് സം​രം​ഭം.

ഇ​വ​രു​ടെ ഓ​ണ്‍ ലൈ​ൻ പ്ലാ​റ്റ് ഫോം ​പെ​റ്റ്സി​നൊ​പ്പ മു​ള്ള യാ​ത്ര ക​ൾ പ്ലാ​ൻ ചെ​യ്യാ​നുള്ള​താ​ണ്. ഹോ​ട്ട​ലു​ക​ൾ, റി​സോ​ർട്ടു​ക​ൾ, ഹോം​സ്റ്റേ​ക​ൾ എ​ന്നി​വ​യെ ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കിംഗി​നും ഇ​വ​ർ സ​ഹാ​യി​ക്കും. തീ​ർ ന്നി​ല്ല, പോ​കു​ന്ന ഓ​രോ സ്ഥ​ല​ത്തും നാ​യ്ക്ക​ളെ ഗ്രൂ​മിം​ഗ് ചെ​യ്യാ​നും താ​മ​സി​പ്പി ക്കു​വാ​നു​മു​ള്ള സൗ​ക​ര്യ ങ്ങ​ൾ വ​രെ ഇ​വ​ർ ന​ൽ​കു​ന്നു.


• അ​രു​മ​ക​ളെ സ്നേ​ഹിക്കു​ന്ന​വ​രു​ടെ ഒ​രു ഓ​ണ്‍​ലൈ​ൻ കൂ​ട്ടാ​യ്മ​യാ​ണ് Waggle എ​ന്ന സ്റ്റാ​ർ​ട്ട​പ്പ് സം​രം​ഭം. നി​ങ്ങ​ൾ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്പോ​ൾ ഒ​പ്പ​മു​ള്ള അ​രു​മ​യ്ക്ക് ആ​തി​ഥേ​യ​ത്വം ന​ൽ​കാ​ൻ ക​ഴി​യു​ന്ന ഒ​രാ​ളെ ഇ​വ​ർ ക​ണ്ടു​പി​ടി​ച്ചു ത​രും.

• Peppy Paws എ​ന്ന സ്റ്റാ​ർ​ട്ട​പ്പ് പൂ​ന​യി​ൽ ഒ​രു പ്രീ​മി​യ​ർ പെ​റ്റ് റി​സോ​ർ​ട്ടാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പെ​റ്റ്് ബോ​ർ​ഡിം​ഗ്, ഡേ ​കെ​യ​ർ, വി​നോ​ദ സൗ​ക​ര്യ​ങ്ങ​ൾ, പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ൾ, ഗ്രൂ​മിം​ഗ് സെ​ന്‍റ​റു​ക​ൾ എ​ന്നി​വ​യും ഒ​രു​ക്കു​ന്നു.

കൂ​ടെ ന​ട​ക്കാ​ൻ ഞ​ങ്ങ​ളു​മു​ണ്ട്

Woof hub പോ​ലു​ള്ള സ്റ്റാ​ർ​ട്ട​പ്പ് സം​രം​ഭ​ങ്ങ​ൾ ന​ൽ​കു​ന്ന, മ​റ്റൊ​രു സേ​വ​ന​മാ​ണ് ഡോ​ഗ് വാ​ക്കിം​ഗ് സ​ർ​വീ​സ്. നാ​യ്ക്ക​ൾ​ക്ക് വ്യാ​യാ​മ​വും ന​ട​ത്ത​വു​മൊ​ക്കെ ന​ൽ​കാ​ൻ ര​ക്ഷിതാ​വി​ന് സ​മ​യ​മി​ല്ലെ​ങ്കി​ൽ ഒ​രു മാ​സത്തേ​ക്കോ, വ​ർ​ഷ​ത്തേ​ക്കോ ഇ​വ​രു​ടെ വ​രി​ക്കാ​രാ​വു​ക, നി​ങ്ങ​ളു​ടെ നാ​യ​യു​ടെ ഒ​പ്പം ന​ട​ന്ന് അ​വ​യെ സ​ന്തോ​ഷി പ്പി​ക്കാ​ൻ ഇ​വ​രെ​ത്തും.

ഞ​ങ്ങ​ൾ​ക്കും വേ​ണം ഹോം​ലി ഫു​ഡ്

Doggie Dabbas എ​ന്ന സ്റ്റാ​ർ​ട്ട​പ്പ് സം​രം​ഭം വീ​ട്ടി​ൽ പാ​ച​കം ചെ​യ്ത ഭ​ക്ഷ​ണം നി​ങ്ങ​ളു​ടെ നാ​യ്ക്ക​ൾ​ക്കാ​യി വീ​ട്ടു​പ​ടി​ക്ക​ലെത്തി​ച്ചു ത​രു​ന്നു.

അ​രു​മ​ക​ളു​ടെ ഓ​ർ​മ​ച്ചി​ത്ര​ങ്ങ​ൾ

നി​ങ്ങ​ളു​ടെ ഓ​മ​ന​മൃ​ഗ​ത്തോ​ടൊ പ്പ​മു​ള്ള ഫോ​ട്ടോ​ക​ൾ പ​ക​ർ​ത്തി​യെ​ടു ക്കാ​ൻ പെ​റ്റ് ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രെ ന​ൽ​കു​ന്ന സ്റ്റാ​ർ​ട്ട​പ്പു​ക​ൾ അ​ന​വ​ധി​യു​ണ്ട്.

അ​ൽ​പ്പം ഓ​ർ​ഗാ​നി​ക്കാ​വാം

നാ​യ​യ്ക്ക് ഭ​ക്ഷ​ണ​മാ​യി ജൈ​വ ഉ​ത്പ​ന്ന​ങ്ങ​ൾ ന​ൽ​കു​ന്ന സ്റ്റാ​ർ​ട്ട​പ്പാ​ണ് Dog see chew.. പ​ര​ന്പ​രാ​ഗ​ത പാ​ച​ക ക്കൂ​ട്ടി​ൽ നി​ർ​മി​ച്ച ഡോ​ഗ് ട്രീ​റ്റു​ക​ളാ​ണ് ഇ​വ​രു​ടെ ഹൈ​ലൈ​റ്റ്. ന​ഗ​ട്ടു​ക​ൾ, ബാ​ർ​സ് ക്ര​ഞ്ചീ​സ്, പ​ഫീ​സ് തു​ട​ങ്ങി, ഡോ​ഗ് ബി​സ്ക്ക​റ്റു ക​ൾ​വ​രെ ജൈ​വ​ന ·യു​ള്ള​വ. ഹി​മാ​ല​യ​ത്തി​ന്‍റെ വി​ശു ദ്ധി​യു​ള്ള ഡോ​ഗ് ച്യൂ​വാ​ണ് ഇ​വ​രു​ടെ പ്രീ​മി​യം ഉ​ത്പ​ന്നം.

അ​റി​വി​ന്‍റെ ലോ​കം

നാ​യ്ക്ക​ൾ, പൂ​ച്ച, ഓ​മ​ന​പ​ക്ഷി​ക​ൾ തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ചു​ള്ള ആ​ധി​കാ രി​ക​വും കാ​ലി​ക​വു​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന വെ​ബ് പോ​ർ​ട്ട​ലു​ക​ളാ​ണ് പ​ല സ്റ്റാ​ർ​ട്ട​പ്പ് സം​രം​ഭ​ങ്ങ​ൾ​ക്കു​മു​ള്ള​ത്. Dog Express.in, Dogspot, Barkloot തു​ട​ങ്ങി​യ​വ ഇ​ത്ത​ര​ത്തി​ലു​ള്ള പോ​ർ​ട്ടലു​ക​ളാ​ണ്. Dog Express.in ഓ​മ​ന മൃ​ഗ​ങ്ങ​ൾ​ക്കു​ള്ള ഒ​രു ഓ​ണ്‍​ലൈ​ൻ പ​ത്ര​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന​താ​ണ്.

Bark N Bond എ​ന്ന സ്റ്റാ​ർ​ട്ട​പ്പ് സം​രം​ഭം ഒ​രു ക​ണ്‍​സ​ൾ​ട്ട​ൻ​സി സേ​വ​ന​മാ​ണു ന​ൽ​കു​ന്ന​ത്. നാ​യ​യും ഉ​ട​മ​യും ത​മ്മി​ലു​ള്ള ഉൗ​ഷ്മ​ള ബ​ന്ധ​ത്തി​നാ​യി നാ​യ്ക്ക​ൾ​ക്ക് പ​രി​ശീ​ല​ന​വും കൊ​ഗ്നി റ്റീ​വ് പ​രി​ശോ​ധ​ന​യും, പോ​സി​റ്റീ​വ് ഉൗ​ർ​ജ്ജ​വു​മൊ​ക്കെ ന​ൽ​കു​ന്ന ക​ണ്‍​സ ൾ​ട്ട​ൻ​സി സേ​വ​നം.

സ​മ്മാ​ന​പ്പൊ​തി​യു​മാ​യി വീ​ട്ടു​പി​ടി​ക്ക​ൽ

നി​ങ്ങ​ളു​ടെ അ​രു​മ​യ്ക്കാ​യി മാ​സ ത്തി​ലൊ​രി​ക്ക​ൽ ഒ​രു പെ​ട്ടി നി​റ​യെ സ​മ്മാ​ന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന ഓ​ണ്‍ ലൈ​ൻ പോ​ർ​ട്ടലാ​ണ് Bark Loot. ​ക​ളി​പ്പാ​ട്ട​ങ്ങ​ൾ മു​ത​ൽ ബി​സ്ക്ക​റ്റു​ക​ൾ വ​രെ ആ ​പെ​ട്ടി​യി​ലു​ണ്ടാ​കും.

സു​ഖ​ക​ര​മാ​ണോ അ​ന്ത​രീ​ക്ഷം?

നി​ങ്ങ​ളു​ടെ പൊ​ന്നോ​മ​ന​യു​ടെ പാ​ർ​പ്പി​ട​ത്തി​ൽ അ​ന്ത​രീ​ക്ഷ താ​പ​നില​യും, ആ​ർ​ദ്ര​ത​യു​മൊ​ക്കെ തൃ​പ്തിക​ര​മാ​യ നി​ല​യിലാ​വ​ണം. ഇ​തി​നാ​യി Nimble wireless എ​ന്ന സ്റ്റാ​ർ​ട്ട​പ്പ് സം​രം​ഭം ചെ​യ്ത​ത് RV Pet Saftey എ​ന്ന ആ​പ്ലി​ക്കേ​ഷ​ൻ വി​ക​സി​പ്പി​ക്കു​കയാ​ണ്.

പ​ന്ത്ര​ണ്ടോ​ളം സെ​ൻ​സ​റു​ക​ൾ ചേ​ർ​ത്ത ഉ​പ​ക​ര​ണം അ​ന്ത​രീ​ക്ഷ സ്ഥി​തി​യേ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ആ​പ്ലി​ക്കേ​ഷ​നി​ലെ​ത്തി​ക്കു​ന്നു. ഈ ​സ്റ്റാ​ർ​ട്ട​പ്പി​ന്‍റെ ആ​ദ്യ ഉ​പ​ഭോ​ക്താക്ക​ള​ധി​ക​വും അ​മേ​രി​ക്ക​ക്കാ​രാ​യി​രു​ന്നു വ​ത്രേ.

അ​ന്ത​മി​ല്ലാ​ത്ത ആ​ശ​യ​ങ്ങ​ൾ

സ്റ്റാ​ർ​ട്ട​പ്പ് സം​രം​ഭ​ങ്ങ​ൾ വ​സ​ന്തം വി​രി​യി​ക്കാ​ൻ പോ​കു​ന്ന കാ​ല​ത്ത് പെ​റ്റ്സ് വി​പ​ണി​യി​ലും ആ​ശ​യ​ങ്ങ ൾ​ക്ക് അ​വ​സാ ന​മി​ല്ല. ഭ്രാ​ന്താ​ണെ​ന്നു ചി​ന്തി​ക്ക​പ്പെ​ടു​ന്ന ആ​ശ​യ​ങ്ങ​ൾ ച​രി​ത്ര മാ​യ​താ​ണ് ന​മ്മു​ടെ മു​ന്പി​ലു​ള്ള ചി​ത്ര​ങ്ങ​ൾ. അ​രു​മ​ക​ള​ടെ പ​രി​പാ​ല​ന ത്തി​ന്‍റെ ഓ​രോ ഘ​ട്ട​ത്തി​ലും ആ​വ​ശ്യ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളു​മു​ണ്ടാ​കും.

ഇ​തു മു​ൻ​കൂ​ട്ടി കാ​ണു​ക ത​ന്നെ പ്ര​ധാ​നം. ഒ​രു പെ​റ്റ് ബേ​ക്ക​റി​യേ ക്കു​റി​ച്ച് നി​ങ്ങ​ൾ ചി​ന്തി​ച്ചി ട്ടു​ണ്ടോ ? പെ​റ്റി​ന്‍റെ ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കു​ന്ന പോ​ർ​ട്ര​യി​റ്റ് ആ​ർ​ട്ടി​സ്റ്റാ​യാ​ലോ ? ഇ​നി​യ​ല്ലെ​ങ്കി​ൽ കാ​റ്റ് കെ​ഫ് (Cat cafe) ആ​യാ​ലോ? ഒ​ന്നു​മ​ല്ലെ​ങ്കി​ൽ നാ​യ്ക്ക​ളു​ടെ ന​ഖം വൃ​ത്തി​യാ​യി മു​റി ക്കാ​ൻ നി​ങ്ങ​ൾ​ക്കു ക​ഴി​യു​മോ ? വ​ള​രു​ന്ന വി​പ​ണി​യി​ൽ ആ​ശ​യ ങ്ങ​ൾ​ക്കു പ​ഞ്ഞ​മി​ല്ല. വേ​ണ്ട​ത് ആ​ത്മ വി​ശ്വാ​സം മാ​ത്രം.

ഡോ. ​സാ​ബി​ൻ ജോ​ർ​ജ്ജ്
[email protected]
ഫോ​ണ്‍: 9446203839.

Related posts

Leave a Comment