എന്റെ കരിയറിലെ പത്താമത്തെ സിനിമയാണ് മധുരം. ഒരു നടി എന്ന നിലയില്‍ ഇതുവരെ അനുഭവിക്കാത്ത തരത്തിലുള്ള സ്വീകാര്യതയാണ് മധുരത്തിലെ കഥാപാത്രത്തിന് ലഭിക്കുന്നത്.
ഇതുവരെ ചെയ്ത സിനിമകള്‍ എല്ലാം കൂട്ടിവച്ചാലും അതിനേക്കാള്‍ മുകളിലാണ് മധുരത്തിന് എനിക്ക് കിട്ടുന്ന നല്ല പ്രതികരണങ്ങള്‍. ഒരുപാട് സന്തോഷമുണ്ട്.
സത്യം പറഞ്ഞാല്‍ ഇത്രയുമൊന്നും ഞാന്‍ പ്രതീക്ഷിച്ചതേയില്ല. അത്രത്തോളം നല്ല മെസേജുകളാണ് വരുന്നത്. എന്റെ ഇന്‍സ്റ്റഗ്രാമിന്റെ ഇന്‍ബോക്സില്‍ മെസേജുകള്‍ വന്ന് നിറയുകയാണ്.
എന്ത് പറയണമെന്ന് അറിയില്ല. സന്തോഷത്തിന്റെ ഉച്ചസ്ഥായിയിലാണ് ഞാന്‍. മധുരത്തിന്റെ സെറ്റില്‍ വന്നപ്പോഴാണ് ഞാന്‍ ജോജു ചേട്ടനോട് ശരിക്കും സംസാരിക്കുന്നത്.
മധുരത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍ ജോജു ചേട്ടന് എന്നോട് പറഞ്ഞു എനിക്ക് ശ്രുതിയെ അറിയുക കൂടി ഇല്ലായിരുന്നു.
ഇത്രയും റൊമാന്റിക് ആയ സീനുകള്‍ ഈ കുട്ടിയോയൊപ്പം വര്‍ക്ക് ആകുമോ എന്ന സംശയമുണ്ടായിരുന്നു എന്നാണ്.
എന്നേക്കാള്‍ ഒരുപാട് സീനിയര്‍ ആയ അഭിനേതാവാണ് ജോജു ചേട്ടന് അദ്ദേഹം എന്നെ വളരെ കംഫോര്ട്ടബിള് ആയി അഭിനയിക്കാന്‍ ഒരുപാട് സഹായിച്ചു.
-ശ്രുതി രാമചന്ദ്രന്