എഴുമറ്റൂർ എഴുമറ്റൂർ പഞ്ചായത്ത് ആറാം വാർഡിലെ ചൂരനോലി ഭാഗത്ത് നാളുകളായി കൃഷി ഭൂമിയിൽ ഇറങ്ങി നിരന്തരമായി കാർഷിക വിളകൾ നശിപ്പിച്ചിരുന്ന കാട്ടുപന്നികളിൽ രണ്ട് എണ്ണത്തിനെ വെടിവച്ച് കൊന്നു.
റാന്നി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്താൽ തോക്ക് ലൈസൻസ് ഉള്ളതും കൃഷിഭൂമിയിൽ ഇറങ്ങുന്ന അപകടകാരികളായ കാട്ടൂ പന്നികളെ വെടിവച്ചു കൊല്ലാൻ അനുമതി നൽകിട്ടുള്ളതുമായ വായ്പ്പൂര് കുന്നുംപുറത്ത് ജോസ് പ്രകാശാണ് കഴിഞ്ഞ രാത്രിയിൽ പന്നികളെ വെടിവച്ച് കൊന്നത്.
എഴുമറ്റൂർ, കൊറ്റനാട് അയിരൂർ, ചെറുകോൽ, കോട്ടാങ്ങൽ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ കാട്ടൂ പന്നി ശല്യം അതിരു ക്ഷമായി തുടരുന്ന സാഹചര്യങ്ങളിൽ നിരവധി പന്നികളെ കഴിഞ്ഞ കുറേ നാളുകളായി റാന്നി ഫോറസ്റ്റ് റാപ്പിഡ് റെസ്പോൺസ് ടീം സഹായത്തോട്ട് വെടിവച്ച് കൊന്ന് കർഷകരെ സഹായിച്ചു വരുന്നു.
ടീം സെക്ഷൻ ഓഫീസർ ആർ.സുരേഷ് കുമാർ, ബീറ്റ് ഓഫിസർമാരായ എ.എസ്.നിധിൻ, എം.അജയകുമാർ, എഴുമറ്റൂർ പഞ്ചയത്ത് പ്രസിഡൻ്റ് ശോഭാ മാത്യു, വൈസ് പ്രസിഡൻ്റ് ജയ്ക്കബ് കെ. എബ്രഹാം, ആറാം വാർഡ് മെമ്പർ അനിൽ കുമാർ, ജോയി ഇരട്ടിക്കൽ എന്നിവർ സ്ഥലത്ത് എത്തി പോസ്റ്റ്മോർട്ടത്തിനു ശേഷം പന്നികളുടെ ജഡം മറവ് ചെയ്തു.