എനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് പരിശോധിച്ച് ഉറപ്പിച്ചിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് പനി വന്നപ്പോള്‍ സംശയം തോന്നിയതിനാല്‍ പെട്ടെന്ന് സ്വയം നിരീക്ഷണത്തില്‍ പോവുകയായിരുന്നു.
കഠിനമായ തലവേദനയും ശരീരവേദനയും പനിയും വിറയലുമൊക്കെയായി ആദ്യ രണ്ട് ദിവസം അസഹനീയമായിരുന്നു. ഇന്ന് എനിക്ക് വളരെ സുഖം തോന്നുന്നുണ്ട്.
പക്ഷേ ഇപ്പോഴും ചെറിയ പ്രശ്നങ്ങളുണ്ട്. അതിലൂടെ കടന്നു പോകുന്നത് വളരെ സന്തോഷകരമായ കാര്യമല്ലെന്ന് ഞാന്‍ പറയാം. അതിനാല്‍ എല്ലാവരും മാസ്ക് ധരിക്കുകയും അകലം പാലിച്ച് നടക്കുകയും വേണം.
എല്ലാവരും ശ്രദ്ധിക്കണം. എന്റെ അവസ്ഥ എന്താണെന്ന് ഞാന്‍ നിങ്ങളെ എല്ലാവരെയും അറിയിക്കുന്നതായിരിക്കും. -ആര്യ