4847 കോ​ടി രൂ​പ​യു​ടെ ആ​സ്തിയുമായി രാ​ജ്യ​ത്തെ ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ പാ​ര്‍​ട്ടി ബി​ജെ​പി; സമ്പത്തിന്‍റെ കാര്യത്തിലും കോൺഗ്രസ് പിന്നോട്ട്

 

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി ബി​ജെ​പി​യാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ട്. 4847.78 കോ​ടി രൂ​പ​യു​ടെ ആ​സ്തി ബി​ജെ​പി​ക്കു​ണ്ടെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ണ സം​ഘ​മാ​യ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഡെ​മോ​ക്രാ​റ്റി​ക് റീ​ഫോം​സ് (എ​ഡി​ആ​ര്‍) പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളി​ല്‍ പ​റ​യു​ന്നു.

സ​മ്പ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്ത് ബി​എ​സ്പി​യാ​ണ്. 698.33 കോ​ടി​യാ​ണ് പാ​ര്‍​ട്ടി​യു​ടെ ആ​സ്തി. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള കോ​ണ്‍​ഗ്ര​സി​ന് 588.16 കോ​ടി​യു​ടെ ആ​സ്തി​യാ​ണു​ള്ള​ത്.

പ്രാ​ദേ​ശി​യ പാ​ര്‍​ട്ടി​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​മ്പ​ത്തു​ള്ള​ത് സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​ക്കാ​ണ്. 2019-20 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ 563.47 കോ​ടി രൂ​പ​യാ​ണ് എ​സ്.​പി​യു​ടെ ആ​സ്തി.

ടി​ആ​ര്‍​എ​സ് ആ​ണ് തൊ​ട്ടു​പി​ന്നി​ലു​ള്ള​ത്. ആ​സ്തി 301.47 കോ​ടി. . 267.61 കോ​ടി​യു​ടെ ആ​സ്തു​യു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്ത് എ​ഐ​എ​ഡി​എം​കെ​യാ​ണ്.

Related posts

Leave a Comment