വയനാട്: മാനന്തവാടിയില്‍ ഗര്‍ഭിണിയായ യുവതിയുടെ മരണത്തില്‍ വഴിത്തിരിവ്. യുവതിയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. എടവക മൂളിത്തോട് പള്ളിക്കല്‍ റിനിയാണ് 2021 ജനുവരിയില്‍ മരിച്ചത്.
ഇവരുടെ അയല്‍വാസിയായ റഹീം വിഷം കലര്‍ത്തി നല്കിയ ജ്യൂസ് കഴിച്ചാണ് റിനി മരിച്ചതെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
തമിഴ്നാട്ടിലെ ഏര്‍വാടിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മാനസിക വൈകല്യമുള്ളയാളായിരുന്നു റിനി. റിനിയുടെ പിതാവിനും സഹോദരിക്കും മാനസിക വൈകല്യമുണ്ട്.
ഇവരുടെ അയല്‍വാസിയായ റഹീം വിവാഹമോചിതയായ റിനിയുടെ കേസിന്റെയും മറ്റ് കാര്യങ്ങളും പറഞ്ഞ് അടുത്തുകൂടുകയായിരുന്നു. തുടര്‍ന്ന് പലസ്ഥലങ്ങളില്‍ കൊണ്ടുവന്ന് യുവതിയെ പീഡിപ്പിച്ചു.
റിനി ഗര്‍ഭിണിയായതോടെയാണ് റഹീം ജ്യൂസില്‍ വിഷം കലര്‍ത്തി ഇവരെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.
മാനന്തവാടിയില്‍ ഗര്‍ഭിണിയായ യുവതിയുടെ മരണത്തില്‍ വഴിത്തിരിവ്! അയല്‍വാസിയായ റഹീം കുടുങ്ങി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
