തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം ആഞ്ഞടിക്കുന്നതിനിടെ മൂന്നാഴ്ചയ്ക്കകം സംസ്ഥാനത്ത് കേസുകൾ കുറയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്.
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു മാസമായി മൂന്നാം തരംഗം തുടങ്ങിട്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ പലിയിടത്തും രോഗകളുടെ എണ്ണം പരമാവധിയിൽ എത്തിയിരിക്കുകയാണ്.
ഫ്രെബുവരി രണ്ടാം വാരത്തോടെ ഇത് കുറഞ്ഞു തുടങ്ങും എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ. സമൂഹവ്യാപനം എന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതുണ്ടായി എന്നാണ് സർക്കാർ വിലയിരുത്തൽ.
രോഗികളുടെ എണ്ണം കൂടുതലാണെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നതാണ് നിലവിലെ ആശ്വാസം. മരണനിരക്കിലും കാര്യമായ വർധനയില്ല.
ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനശേഷി കൂടുതലാണെങ്കിലും തീവ്രത കുറവായതുകൊണ്ടാണ് ഗുരുതരമാകുന്നവരുടെ എണ്ണം കുറയുന്നത്.
കൂടാതെ രണ്ടു ഡോസ് വാക്സിൻ ഭൂരിഭാഗവും സ്വീകരിച്ചതും തീവ്രത കുറയാൻ സഹായിച്ചിട്ടുണ്ട്.