പെരിന്തൽമണ്ണ: മുപ്പത്തിയഞ്ചുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി വിദേശത്തേക്കു കടന്ന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.
അങ്ങാടിപ്പുറം പരിയാപുരം മങ്ങാടൻ പറന്പൻ അബ്ദുൾ നാസറി(50)നെയാണ് എസ്ഐ രമാദേവിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
2021 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. നവംബറിലാണ് യുവതി പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയത്.
സംഭവത്തിനു ശേഷം വിദേശത്തേക്കു കടന്ന പ്രതിക്കായി പോലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വെള്ളിയാഴ്ച മംഗളൂരു വിമാനത്താവളത്തിലെത്തിയ അബ്ദുൾനാസറിനെ ലുക്ക് ഒൗട്ട് നോട്ടീസിലെ വിവര പ്രകാരം അധികൃതർ തടഞ്ഞുവയ്ക്കുകയും പെരിന്തൽമണ്ണ പോലീസിനെ അറിയിക്കുകയുമായിരുന്നു.
തുടർന്ന് പോലീസ് മംഗളൂരുവിലെത്തി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. യുവതി ഗർഭിണിയാണെന്നു അറിഞ്ഞതോടെ അബ്ദുൾനാസർ വിദേശത്തേക്കു കടക്കുകയായിരുന്നു.