മുംബൈ: 2022 സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന് കാണികൾക്ക് ചെറിയ തോതിൽ പ്രവേശനം അനുവദിച്ചേക്കുമെന്ന് സൂചന. സ്റ്റേഡിയം സീറ്റിംഗിന്റെ 25 ശതമാനം ആളുകൾക്കാണ് പ്രവേശനം അനുവദിക്കുക.
ഇതു സംബന്ധിച്ച ഔദ്യോഗിക വിവരം ബിസിസിഐ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായാണ് ഐപിഎൽ നടത്തുക എന്നും സൂചനയുണ്ട്.
ലീഗ് മത്സരങ്ങൾ മുംബൈയിലെ വാങ്കഡെ, ബ്രാബോണ്‍, ഡിവൈ പാട്ടീൽ സ്റ്റേഡിയങ്ങളിലായും പ്ലേ ഓഫ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലുമായിരിക്കും അരങ്ങേറുക. മാർച്ച് 27ന് ഐപിഎൽ ആരംഭിക്കുമെന്നാണ് നിലവിലുള്ള വിവരം.