ഷോ​ക്ക​ടി​ക്കും..! സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​ര​ക്ക് കൂ​ട്ടാ​ൻ സാ​ധ്യ​ത; കെ​എ​സ്ഇ​ബി​യു​ടെ നി​ല​നി​ൽ​പ്പ് കൂ​ടി നോ​ക്ക​ണ​മെ​ന്നു വൈദ്യുതി മ​ന്ത്രി

 

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​ര​ക്ക് കൂ​ട്ടേ​ണ്ടി വ​രു​മെ​ന്ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി. നി​ര​ക്ക് ചെ​റി​യ തോ​തി​ലെ​ങ്കി​ലും വ​ർ​ധി​പ്പി​ക്കാ​തെ മു​ന്നോ​ട്ട് പോ​വാ​നാ​കി​ല്ല. കെ​എ​സ്ഇ​ബി​യു​ടെ നി​ല​നി​ൽ​പ്പ് കൂ​ടി നോ​ക്ക​ണ​മെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

നി​ര​ക്ക് വ​ർ​ധ​ന​യി​ൽ അ​ന്തി​മ തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി വ​ന്ന​തി​ന് ശേ​ഷ​മാ​യി​രി​ക്കും ഉ​ണ്ടാ​കു​ക. വൈ​ദ്യു​തി നി​ര​ക്ക് അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്ക് യൂ​ണി​റ്റി​ന് പ​ര​മാ​വ​ധി ഒ​രു രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് പ​ര​മാ​വ​ധി ഒ​ന്ന​ര രൂ​പ​യു​ടെ വ​ർ​ധ​ന​യും പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​നും സ​ർ​ക്കാ​ർ ല​ക്ഷ്യം വ​യ്ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ അ​ഞ്ചു പ​ദ്ധ​തി​ക​ൾ ഉ​ട​ൻ ഉ​ണ്ടാ​കും. എ​ന്നാ​ൽ അ​തി​ര​പ്പി​ള്ളി പോ​ലു​ള്ള വി​വാ​ദ പ​ദ്ധ​തി​ക​ൾ താ​ൽ​ക്കാ​ല​മി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment