മലയാള സിനിമയ്ക്ക് ലോഹിതദാസ് സമ്മാനിച്ച നടിയാണ് മീര ജാസ്മിന്. ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയനടിയായി മീര പിന്നീടു മാറി. ചെറിയൊരിടവേളയ്ക്കുശേഷം സത്യന് അന്തിക്കാട് സിനിമയിലൂടെ വീണ്ടും മടങ്ങിയെത്തുകയാണ് മീര ജാസ്മിന്.
പത്ത് കല്പനകള് എന്ന സിനിമയിലാണ് മീര ജാസ്മിൻ അവസാനമായി അഭിനയിച്ചത്. ജയറാമാണ് പുതിയ സത്യന് അന്തിക്കാട് ചിത്രത്തില്‍ മീര ജാസ്മിന്റെ നായകന്. മകള്‍ എന്നാണ് സിനിമയ്ക്കു പേരിട്ടിരിക്കുന്നത്.
ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാറാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ് മീര നായികയാകുന്ന മകള്‍.ഭൂരിഭാഗം സെലിബ്രിറ്റികളും സോഷ്യല്മഡിയയില് സജീവമാണ്.
എന്നാൽ അടുത്തിടെ മാത്രമാണ് ഇതേ പാത പിന്തുടര്ന്ന് മീരയും ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നത്. വൈകിയാണ് ഇന്‍സ്റ്റഗ്രാമില്‍ എത്തിയതെങ്കിലും തനിക്ക് കിട്ടിയ ആരാധകരുടെ വരവേല്പില് സന്തോഷത്തിലാണ് മീര ജാസ്മിന്. ആരാധകസ്നേഹത്തിന് നൃത്തത്തിലൂടെ നന്ദി പറയുന്ന വീഡിയോ താരം കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു.
അതീവസന്തോത്തോടെ നൃത്തം ചെയ്യുന്ന മീര ജാസ്മിനെയാണ് വീഡിയോയില്‍ കാണാനാവുക. സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന മകളിലെ ഫൊട്ടോയാണ് മീര ഇന്‍സ്റ്റാഗ്രാമില്‍ ആദ്യമായി ഷെയര്‍ ചെയ്തത്. സോഷ്യല്‍മീഡിയ അക്കൗണ്ട് തുറന്നതോടെ പഴയ സിനിമാ ഓര്‍മകളും പങ്കുവെക്കുകയാണ് മീര ഇപ്പോള്‍.
എന്നെ ഞാനാക്കിയ ചില അനുഭവങ്ങിലേക്കുള്ള ചില തിരിഞ്ഞ് നോക്കലുകളിലേക്ക്… എന്ന കുറിപ്പോടെയാണ് മീര തന്റെ സോഷ്യൽ മീഡിയ ആരംഭിച്ചിരിക്കുന്നത്. പാഠം ഒന്ന്: ഒരു വിലാപം സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ചാണ് മീര കുറിപ്പ്.
മീരയുടെ സിനിമാ ജീവിതത്തിലെ തന്നെ നാഴികക്കല്ലായ പാഠം ഒന്ന്: ഒരു വിലാപം എന്ന സിനിമയുടെ സെറ്റിലെ ചിത്രം പങ്കുവച്ച് മീര എഴുതിയ ഈ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ ഷാഹിനയെ സ്നേഹപൂര്‍വം ഓര്‍ക്കുന്നു.
ഹൃദയത്തോട് ചേര്‍ന്നിരിക്കുന്ന കഥാപാത്രമാണ് ഷാഹിന. ഷാഹിനയുടെ ജീവിതത്തിലൂടെ യാത്ര ചെയ്യാന്‍ കഴിഞ്ഞതും മികച്ച ടീമിനൊപ്പം പ്രവൃത്തിക്കാന്‍ കഴിഞ്ഞതും ഒരു അനുഭവമായിരുന്നു.രണ്ടാമത്തെ ചിത്രം ബാലതാരമായിരുന്ന കീര്‍ത്തന അനിലിനൊപ്പമുള്ളതായിരുന്നു.
മോഹന്‍ലാല്‍ ചിത്രം ബാലേട്ടന് അടക്കമുള്ള സിനിമകളില്‍ മകളായി അഭിനയിച്ചിട്ടുള്ള താരമാണ് കീര്‍ത്തന അനില്‍. മീര പഴയ ഓര്‍മകള്‍ പങ്കുവെച്ചപ്പോള്‍ കമന്റുമായി പോസ്റ്റിന് താഴെ കീര്‍ത്തനയും എത്തി. ഈ ചിത്രം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
ഞാനാണ് നിങ്ങള്‍ക്ക് ഒപ്പമുള്ളത് എന്നാണ് കമന്റായി കീര്‍ത്തന കുറിച്ചത്. കീര്‍ത്തനയുടെ ഈ കമന്റ് ശ്രദ്ധയിൽപ്പെട്ട മീര മറുപടിയും നല്കി. നിന്നില്‍ നിന്ന് തന്നെ ഇത് കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നാണ് മീര കീര്ത്തനയ്ക്കുള്ള മറുപടിയായി കുറിച്ചത്.