കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ കുടുംബത്തിന് നിയമസഹായം നല്കാന് മുതിര്‍ന്ന അഭിഭാഷകനെ നടന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം ചുമതലപ്പെടുത്തിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
മദ്രാസ്, കേരള ഹൈക്കോടതികളില്‍ അഭിഭാഷകനായ വി. നന്ദകുമാറിനെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഭാവിയില്‍ നിയമസഹായം ആവശ്യമായി വരുന്ന ഏതു സാഹചര്യത്തിലും മധുവിന്റെ കുടംബത്തിന്റെ ആവശ്യമനുസരിച്ച് ലഭ്യമാക്കുമെന്ന് മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന റോബര്‍ട്ട് കുര്യാക്കോസ് അറിയിച്ചു.