ബിജു ഇത്തിത്തറ
കടുത്തുരുത്തി: താമര വളര്‍ത്തിയും നേട്ടം കൊയ്യുകയാണ് കോതനല്ലൂര്‍ നമ്പേരില് ബെന്നി ജോമ്പ് (56). മുപ്പതോളം ഓളം ഇനത്തില്‍പെട്ട താമരകളാണ് വീട്ടുമുറ്റത്ത് ബെന്നി പരിപാലിക്കുന്നത്.
ഒരു വര്ഷത്തിനുള്ളില്ലാണ് ഈ മേഖലയില്‍ ബെന്നി പരീഷണമാരംഭിച്ചത്. താമരയ്ക്കൊപ്പം, ആമ്പല്‍, മത്സ്യം വളര്‍ത്തല്‍, വിവിധയിനം കള്ളിമുള്ചെടികളുടെ പരിപാലനം എന്നിവയും ബെന്നിക്കുണ്ട്.
ബഡിംഗിലും ഗ്രാഫ്റ്റിഗിലും പരീഷണം നടത്തുന്നതില്‍ താല്പര്യമുള്ള ബെന്നി കള്ളിമുള്ചെടികളില് ഇവ പരീഷിച്ചു ഏതാണ്ട് 30 ഓളം ഇനത്തില്‍പെട്ട കള്ളിമുകള് ചെടികളാണ് ഇപ്പോള്‍ വളര്‍ത്തി പരിപാലിക്കുന്നത്.
സറ്റാ ബങ്കറ്റ്, ഗ്രീന്‍ ആപ്പിള്‍, മിറക്കിള്‍, എല്ലോ പിയോണി, ലിയാഞ്ചലി, റെഡ് ഫിലിപ്പ്, അമേരികാമേലിയ, ചെനീസ് റെഡ് ജിന്സാംഗ് സിംഗ്, പിങ്ക് ക്ലൗഡ്, ലിറ്റില്‍ റെയിന്‍, ഹാര്‍ട്ട് ബ്ലഡ്, പിങ്ക് മെഡോ, തൗസന്റ് പെറ്റല്‍ എന്നിങ്ങനെ 30 ഓളം ഹൈബ്രീഡ് താമരകളാണ് ബെന്നിയുടെ കൃഷിയിടത്തിലുള്ളത്.
പ്ലസ്റ്റിക്ക് പാത്രത്തില്‍ മണ്ണും ചാണകപൊടിയും ഒരേ അളവില്‍ നിറച്ചു വെള്ളമൊഴിച്ചാണ് താമര നടുന്നത്. മൂന്ന് ദിവസത്തിനകം പാത്രത്തില്‍ നടുന്ന കിഴങ്ങില്‍ നിന്നും തണ്ട് വളര്‍ന്നു തുടങ്ങും.
15 ദിവസം കൊണ്ട് മൊട്ടിടുന്നവയും രണ്ട് മാസം കൊണ്ട് പൂക്കുന്നവയുമാണ് ഇവയിലേറേയും. താമരയ്ക്കൊപ്പം വിവിധയിനങ്ങളില്‍പെട്ട പത്തോളം ആമ്പലുകളും ബെന്നി പരിപാലിക്കുന്നുണ്ട്.
ആറ് മാസമായി താമരകൃഷിയില്‍ നിന്നും ബെന്നിക്കും നല്ലൊരു വരുമാനം ലഭിക്കുന്നുണ്ട്. ഒരടിയിലേറേ ഉയരമുള്ള, അതിലേറേ വട്ടമുള്ള ഓരോ പ്ലാസ്റ്റിക്ക് പാത്രങ്ങളിലാണ് ബെന്നി താമരകള്‍ വളര്‍ത്തുന്നത്.
ഒരു ചെടിയുടെ വളര്‍ച്ച പൂര്‍ത്തിയായി കഴിയുമ്പോള്‍ അതില്‍ നിന്നും അഞ്ചും ആറും അതിലേറേയും കിഴങ്ങുകളാണ് ലഭിക്കുന്നത്. ഇതു ആവശ്യക്കാര്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്.
താമര വളര്‍ത്തുന്ന പാത്രത്തില്‍ കൊതുക് ഉണ്ടാകാതിരിക്കാന്‍ ഗപ്പി പോലുള്ള മത്സ്യകുഞ്ഞുങ്ങളെ ഇവയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇവയ്ക്ക് തീറ്റയ്ക്കായി പായലുമുണ്ട്.
കീടബാധകളൊന്നും തന്നെ താമരകൃഷിയെ ബാധിക്കില്ലെന്ന് ബെന്നി പറയുന്നത്. ബയോ ഫ്ളോക്ക് ഫിഷ് ഫാമും അലങ്കാര മത്സ്യക്കൃഷിയും ബെന്നി നടത്തുന്നുണ്ട്. ഫോണ്‍- 94962 23521