പ​ണം ആ​ർ​ക്കൊ​ക്കെ ന​ൽ​കി, എ​വി​ടെ നി​ക്ഷേ​പി​ച്ചു; എൽസിക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന കൈകൾ ആരുടെയൊക്കെ?വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു


കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി കൈ​ക്കൂ​ലി കേ​സി​ൽ വി​ജി​ല​ൻ​സ് പി​ടി​യി​ലാ​യ സി.​ജെ. എ​ൽ​സി​യു​ടെ പ​ണ​മി​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു.

കൈ​ക്കൂ​ലി​യാ​യി വാ​ങ്ങി​യ പ​ണം എ​ൽ​സി എ​വി​ടെ നി​ക്ഷേ​പി​ച്ചു ആ​ർ​ക്കൊ​ക്കെ വീ​തം വ​ച്ചു ന​ല്കി തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

എം​ബി​എ വി​ദ്യാ​ർ​ഥി​നി​യി​ൽ നി​ന്നും എ​ൽ​സി ബാ​ങ്ക് അ​ക്കൗ​ണ്ടി​ലു​ടെ പ​ല​പ്പോ​ഴാ​യി 1.25ല​ക്ഷം രൂ​പ വാ​ങ്ങി​യ തീ​യ​തി​ക​ൾ വി​ജി​ല​ൻ​സ് ശേ​ഖ​രി​ച്ചു ക​ഴി​ഞ്ഞു.

ഈ ​തു​ക പി​ൻ​വ​ലി​ച്ച തീ​യ​തി​ക​ളും തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ എ​ൽ​സി മ​റ്റെ​വി​ടെ​യ​ങ്കി​ലും നി​ക്ഷേ​പം ന​ട​ത്തി​യി​ട്ടു​ണ്ടോ? മ​റ്റാ​ർ​ക്കെ​ങ്കി​ലും ബാ​ങ്ക് അ​ക്കൗ​ണ്ടി​ലു​ടെ പ​ണം ന​ല്കി​യി​ട്ടു​ണ്ടെ​യ​ന്നു​മു​ള്ള വി​വ​ര​ങ്ങ​ളും വി​ജി​ല​ൻ​സ ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്.

പ​ണം ന​ല്കി​യ വി​ദ്യാ​ർ​ഥി​നി​യു​മാ​യി എ​ൽ​സി ന​ട​ത്തി​യ ഫോ​ണ്‍ സം​ഭ​ഷ​ണ​ത്തി​ൽ മ​റ്റു​ള്ള​വ​ർ​ക്കും പ​ണം വീ​തം വ​ച്ചു ന​ല്ക​ണ​മെ​ന്ന് പ​റ​യു​ന്നു​ണ്ട്. പ​ക്ഷേ ആ​രു​ടെ​യും പേ​രു​ക​ൾ പ​റ​യു​ന്നി​ല്ല.

ഇ​തോ​ടെ പ​ണം വീ​തം വ​ച്ചു ന​ല്കി​യ​തു ബാ​ങ്ക് അ​ക്കൗ​ണ്ടി​ലു​ടെ​യോ നേ​രി​ട്ടോ ആ​കാ​മെ​ന്ന് നി​ഗ​മ​ന​ത്തി​ൽ അ​ന്വേ​ഷ​ണം സം​ഘം എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​തി​നാ​യി​ട്ടാ​ണ് പ​ണം എ​ൽ​സി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് നി​ക്ഷേ​പി​ച്ച തീ​യ​തും പീ​ന്നി​ട് എ​ൽ​സി പ​ണം പി​ൻ​വ​ലി​ച്ച തീ​യ​തി​യും ശേ​ഖ​രി​ച്ചു പ​രി​ശോ​ധി​ക്കു​ന്ന​ത്.

കൈ​ക്കൂ​ലി​യാ​യി കി​ട്ടി​യ പ​ണം ചി​ട്ടി​യി​ലും ഒ​രു സ്വ​കാ​ര്യ ബാ​ങ്കി​ലും നി​ക്ഷേ​പി​ച്ച​താ​യും വി​ജി​ല​ൻ​സി​നു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ചു കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത​യു​ള്ളു.

എ​ൽ​സി​യു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ വി​ജി​ല​ൻ​സ് സം​ഘം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. പ​രി​ശോ​ധ​ന​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ വി​വ​രം സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ക്കും.

ഇ​തി​നു പു​റ​മെ എ​ൽ​സി​യെ അ​ട​ക്കം അ​ന​ധി​കൃ​ത​മാ​യി നി​യ​മി​ച്ച​വ​രെ മ​ട​ക്കി അ​യ​യ്ക്ക​ണ​മെ​ന്നും തീ​രു​മാ​നം കൈ​ക്കൊ​ണ്ട സി​ൻ​ഡി​ക്ക​റ്റം​ഗ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നു​മു​ള്ള ധ​ന​കാ​ര്യ പ​രി​ശോ​ധ​നാ വ​കു​പ്പി​ന്‍റെ ശി​പാ​ർ​ശ​യി​ലും യൂ​ണി​വേ​ഴ്സി​റ്റി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല.

വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ ആ​രോ​പ​ണം ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ സി​ൻ​ഡി​ക്ക​റ്റ് ത​യാ​റാ​കു​ന്നി​ല്ല. എ​ൽ​സി അ​ട​ക്ക​മു​ള്ള​വ​രെ യൂ​ണി​വേ​ഴ്സി​റ്റി അ​സി​സ്റ്റ​ന്‍റാ​ക്കാ​ൻ കൂ​ടു​ത​ൽ ത​സ്തി​ക സൃ​ഷ്ടി​ച്ച​ത് ക്ര​മ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് ധ​ന​കാ​ര്യ പ​രി​ശോ​ധ​ന (എ​ൻ​ടി​ജി) വ​കു​പ്പ് ക​ണ്ടെ​ത്തി​യ​ത്.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ച​ട്ട​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യി 31 പേ​രെ ക്ല​റി​ക്ക​ൽ അ​സി​സ്റ്റ​ന്‍റു​മാ​രെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ടെ മാ​ത്രം അ​ടി​സ്ഥാ​ന യോ​ഗ്യ​ത പ​രീ​ക്ഷ ന​ട​ത്താ​തെ അ​സി​സ്റ്റ്ന്‍റു​മാ​രാ​യി നി​യ​ച്ചി​രു​ന്ന​തു റ​ദ്ദാ​ക്ക​ണ​മെ​ന്നും ധ​ന​കാ​ര്യ പ​രി​ശോ​ധ​നാ വ​കു​പ്പി​ന്‍റെ ശി​പാ​ർ​ശ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​ത്ത​ര​ത്തി​ൽ 31 പേ​രെ നി​യ​മി​ച്ച​തി​ലു​ടെ പി​എ​സ്്സി​യി​ലു​ടെ നി​യ​മ​നം ല​ഭി​ക്കേ​ണ്ട 31 പേ​രു​ടെ ജോ​ലി​യാ​ണ് ഇ​ല്ലാ​താ​യാ​ത്. അ​തി​നാ​ൽ ഇ​ത്ത​ര​ത്തി​ൽ നി​യ​മി​ച്ച​വ​രെ തി​രി​കെ അ​യ​ക്ക​ണ​മെ​ന്നും പി​എ​സ്‌​സി വ​ഴി നി​യ​മ​ന​ങ്ങ​ൾ ന​ട​ത്താ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ശി​പാ​ർ​ശ​യി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം പ​രീ​ക്ഷ​ഭ​വ​ൻ അ​സി​സ്റ്റ​ന്‍റ് സി.​ജെ. എ​ൽ​സി​യു​ടെ നി​യ​മ​നം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ചെ​ന്ന് യൂ​ണി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​ർ. 2010ൽ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്യൂ​ണ്‍ ത​സ്തി​ക​യി​ൽ ന​ട​ന്ന നി​യ​മ​ന​ങ്ങ​ൾ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ര​ജി​സ്ട്രാ​ർ ബി. ​പ്ര​കാ​ശ് കു​മാ​ർ അ​റി​യി​ച്ചു.

എ​ഴു​ത്തു​പ​രീ​ക്ഷ, ഇ​ന്‍റ​ർ​വ്യു എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കി​യ റാ​ങ്ക് പ​ട്ടി​ക​യി​ൽ​നി​ന്ന് സം​വ​ര​ണ ക്ര​മ​മെ​ല്ലാം പാ​ലി​ച്ചാ​ണ് ഈ ​ത​സ്തി​ക​യി​ലേ​ക്കു​ള്ള മു​ഴു​വ​ൻ നി​യ​മ​ന​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ള്ള​ത്.

നി​യ​മ​നം ല​ഭി​ച്ച 153 പേ​രി​ൽ നാ​ലു വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യ ബി​രു​ദ​ധാ​രി​ക​ളാ​യ​വ​രെ​യാ​ണു ത​സ്തി​ക​മാ​റ്റം വ​ഴി അ​സി​സ്റ്റ​ന്‍റു​മാ​രാ​യി നി​യ​മ​നം ന​ട​ത്തി​യി​ട്ടു​ള്ള​ത്.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റ് ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ൽ​ക്കു​ന്ന ച​ട്ട​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും അ​നു​സ​രി​ച്ചു ത​ന്നെ​യാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യും ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നും ര​ജി​സ്ട്രാ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment