അ​തീ​വ ഗ്ലാ​മ​റ​സാ​യി സ്വ​ര്‍​ണ​വ​സ്ത്ര​വു​മാ​യി  അ​റ​ബ് ഫാ​ഷ​ന്‍ വീ​ക്കി​ല്‍ ഉർവശി റൗട്ടേല; ഗോ​ള്‍​ഡ​ന്‍ സു​ന്ദ​രി​യു​ടെ ലു​ക്ക് ആരാധകർക്കിടയിൽ വിമർശനമാകുന്നതിങ്ങനെ…


സെ​ലി​ബ്രി​റ്റി​ക​ൾ​ക്കു പ​ല​പ്പോ​ഴും വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ​യും ഫാ​ഷ​ന്‍റെ​യും പേ​രി​ൽ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ കേ​ള്‍​ക്കേ​ണ്ടി വ​രാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ബോ​ളി​വു​ഡ് ന​ടി​യും മോ​ഡ​ലു​മാ​യ ഉ​ര്‍​വ​ശി റൗ​ട്ടേ​ല​യു​ടെ പു​തി​യ വ​സ്ത്ര​ത്തക്കുറിച്ചു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് സ​ജീ​വ​മാ​കുന്ന​ത്.

അ​റ​ബ് ഫാ​ഷ​ന്‍ വീ​ക്കി​ല്‍ ന​ട​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ ഷോ ​സ്‌​റ്റോ​പ്പ​റാ​യി ഉ​ര്‍​വ​ശി എ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​ര​സു​ന്ദ​രി. പ​തി​വു​പോ​ലെ അ​തീ​വ ഗ്ലാ​മ​റ​സാ​യി ത​ന്നെ​യാ​ണ് ഉ​ര്‍​വ​ശി ന​ട​ന്ന​ത്. എ​ന്നാ​ൽ ന​ടി​യു​ടെ പു​തി​യ വ​സ്ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ് ആ​രാ​ധ​ക​രെ അ​മ്പ​രി​പ്പിച്ച​ത്.

24 കാ​ര​റ്റ് സ്വ​ര്‍​ണം പൂ​ശി​യ വ​സ്ത്ര​മാ​ണ് ഉ​ര്‍​വ​ശി ധ​രി​ച്ച​ത്. ഒ​രു സൈ​ഡി​ല്‍ ഓ​പ്പ​ണിം​ഗാ​യ മ​നോ​ഹ​ര​മാ​യ വസ്ത്രം. ഇ​തി​നുപു​റ​മേ ഗോ​ള്‍​ഡ​ന്‍ നി​റ​മു​ള്ള ജാ​ക്ക​റ്റും ഗോ​ള്‍​ഡ് ചെ​യി​നു​ക​ള്‍ കോ​ര്‍​ത്തൊ​രു വി​ഗും ഉ​ണ്ടാ​യി​രു​ന്നു.ഇ​തെ​ല്ലാം ചേ​ര്‍​ന്ന് ഒ​രു ഗോ​ള്‍​ഡ​ന്‍ സു​ന്ദ​രി​യു​ടെ ലു​ക്കി​ലാ​ണ് റാന്പിലൂ​ടെ ഉ​ര്‍​വശി റൗ​ട്ടേ​ല എ​ത്തി​യ​ത്.

റാ​ന്പി​ലും ഫാ​ഷ​ന്‍ ലോ​ക​ത്തും ഉ​ര്‍​വ​ശി വ​ലി​യ ത​രം​ഗം സൃ​ഷ്ടി​ച്ചെ​ങ്കി​ലും ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​ര്‍​ന്ന​ത്. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഷോ ​സ്‌​റ്റോ​പ്പ​ര്‍ നാ​ല്‍​പ​തു കോ​ടി​യു​ടെ വ​സ്ത്രം ധ​രി​ച്ചു എ​ന്ന് സ്വ​ന്തം ബ​യോ​യി​ല്‍ ന​ടി ചേ​ര്‍​ക്കും, ഇ​വ​രെ ഈ ​വേ​ഷ​ത്തി​ല്‍ കാ​ണു​മ്പോ​ള്‍ രാ​ഖി സാ​വ​ന്തി​നെപ്പോലെ ഉ​ണ്ട​ല്ലോ.

ആ ​ന​ടി അ​ത്ര​യും ഹോ​ട്ട് ആ​യി​രു​ന്നു എ​ന്നി​ങ്ങ​നെ​യാ​ണ് ക​മ​ന്‍റു​ക​ൾ. ഉ​ര്‍​വ​ശി റൗ​ട്ടേ​ല വെ​റു​മൊ​രു അ​ര്‍​ബ​ന്‍ രാ​ഖി സാ​വ​ന്ത് മാ​ത്ര​മാ​ണ്. രാ​ഖി ഇ​വ​രെ കോ​പ്പിയ​ടി​ച്ച​താ​ണെ​ന്നു തോ​ന്നു​ന്നു. ര​ണ്ടാ​ളും ഒ​രു​പോ​ലെ​യു​ണ്ട്. അ​വ​രൊ​രു വി​ധിക​ര്‍​ത്താ​വ് ആ​ണെ​ന്ന് ഞ​ങ്ങ​ൾ‍​ക്കെ​ല്ലാ​വ​ര്‍​ക്കും അ​റി​യാം.

ഇ​വ​ര്‍ എ​ങ്ങ​നെ​യാ​ണ് മി​സ് യൂ​ണി​വേ​ഴ്‌​സ് വി​ധി​ക​ര്‍​ത്താ​ക്ക​ളി​ല്‍ ഒ​രാ​ള്‍ ആ​യ​തെ​ന്ന് മ​ന​സി​ലാ​വു​ന്നി​ല്ല…….​എ​ന്നി​ങ്ങ​നെ ഉ​ര്‍​വശി റൗ​ട്ടേ​ല​യെ വി​മ​ര്‍​ശി​ച്ചുകൊ​ണ്ടു​ള്ള ക​മ​ന്‍റു​ക​ളാ​ണ് എ​ല്ലാ​യി​ട​ത്തുനി​ന്നും വ​ന്നുകൊ​ണ്ടി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment