ജീവിക്കാൻ ജ്യൂസ് വിൽപ്പനയ്ക്കിറങ്ങി മിമിക്രി താരവും സിനിമാ നടനുമായ അജയൻ തകഴി


അ​മ്പ​ല​പ്പു​ഴ: വേ​ദി​ക​ളി​ലും ടെ​ലി​വി​ഷ​ൻ ചാ​ന​ൽ പ​രി​പാ​ടി​ക​ളി​ലു​മാ​യി കാ​ണി​ക​ളെ​യു പ്രേ​ക്ഷ​ക​രെ​യും കു​ടു​കു​ടെ ചി​രി​പ്പി​ച്ച് മ​നം ക​വ​ർ​ന്ന ക​ലാ​കാ​ര​ൻ ഇ​ന്ന് ജീ​വി​ക്കാ​ൻ വ​ഴി​യോ​ര​ത്ത് ജ്യൂസ് വി​ൽ​പ്പ​ന ന​ട​ത്തു​ന്നു.

അ​നു​ക​ര​ണ ക​ല​യി​ൽ അ​സാ​മാ​ന്യ ക​ഴി​വ് പ്ര​ക​ടി​പ്പി​ക്കു​ന്ന സി​നി​മാ താ​രം കൂ​ടി​യാ​യ ത​ക​ഴി ഇ​ല​ഞ്ഞി​പ്പ​റ​മ്പ് വീ​ട്ടി​ൽ അ​ജ​യ​ൻ ത​ക​ഴി​യാ​ണ് ഇ​ന്ന് കു​ടും​ബം പു​ല​ർ​ത്താ​ൻ തെ​രു​വി​ൽ ത​ണ്ണി മ​ത്ത​ൻ ജ്യൂ​സ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്.​

എ​സ് ഡി ​കോ​ളേ​ജി​ലെ പ​ഠ​ത്തി​ന് ശേ​ഷ​മാ​ണ് അ​ജ​യ​ൻ മി​മി​ക്രി ക​ലാ രം​ഗ​ത്തേ​ക്ക് ക​ട​ന്ന​ത്.​നീ​ണ് 32 വ​ർ​ഷ​ത്തെ ക​ലാ​ജീ​വി​ത​ത്തി​നി​ട​യി​ൽ ഭ്ര​മ​രം, ഞാ​ൻ സ​ഞ്ചാ​രി, ഇ​ന്ന് രാ​വും പ​ക​ലും ,ജൂ​നി​യ​ർ ബ്ര​ദേ​ഴ്‌​സ് എ​ന്നീ സി​നി​മ​ക​ളി​ലും ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ ചെ​യ്തു.

ഇ​തി​നി​ട​യി​ൽ വി​വി​ധ ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ലെ ഹാ​സ്യ പ​രി​പാ​ടി​ക​ളാ​യ ര​സി​ക രാ​ജ​ൻ, കോ​മ​ഡി സ്റ്റാ​ർ​സ്, , കോ​മ​ഡി മാ​സ്റ്റേ​ഴ്സ് കോ​മ​ഡി ഉ​ത്സ​വ് തു​ട​ങ്ങി​യ പ​ര​മ്പ​ര​ക​ളി​ലൂ​ടെ നി​ര​വ​ധി വ​ർ​ഷം ടെ​ലി​വി​ഷ​ൻ പ്രേ​ക്ഷ​ക​രെ ചി​രി​പ്പി​ച്ചി​രു​ന്നു.​

പി​ന്നീ​ട് ഭാ​ര്യ​യും മ​ക്ക​ളും മാ​താ​വു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കാ​നാ​യി വീ​ട്ടി​ൽ​ത്ത​ന്നെ പ​ല​ച​ര​ക്ക് ക​ട ആ​രം​ഭി​ച്ചു. പ​ല​രി​ൽ നി​ന്നാ​യി ഏ​ഴ​ര ല​ക്ഷം രൂ​പ ക​ടം വാ​ങ്ങി​യാ​ണ് ക​ട തു​ട​ങ്ങി​യ​ത്.​

എ​ന്നാ​ൽ 2018 ലെ ​പ്ര​ള​യം ഈ ​ക​ലാ​കാ​ര​ന്‍റെ ജീ​വി​തം മാ​റ്റി​മ​റി​ച്ചു. പ്ര​ള​യ​ത്തി​ൽ വീ​ടും ക​ട​യു​മെ​ല്ലാം ത​ക​ർ​ന്നു.​ഇ​തി​ന് ശേ​ഷം ക​ടം വീ​ട്ടാ​ൻ പോ​ലും മാ​ർ​ഗ​മി​ല്ലാ​തെ വ​ന്ന​തോ​ടെ നാ​ട്ടി​ൽ നി​ന്ന് മാ​റി നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​യി.

പി​ന്നീ​ട് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി ത​ട്ടു ക​ട തു​ട​ങ്ങി​യെ​ങ്കി​ലും ഇ​തി​ലും വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.​ ഇ​തി​ന് ശേ​ഷ​മാ​ണ് അ​ജ​യ​ൻ ത​ക​ഴി ജം​ഗ്ഷ​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​യി കു​ടി​വെ​ള്ള വി​ത​ര​ണം ആ​രം​ഭി​ച്ച​ത്.​

ക​ത്തു​ന്ന വേ​ന​ൽ ചൂ​ടി​ൽ ത​ണ്ണി​മ​ത്ത​നൊ​പ്പം ഏ​ത്ത​ക്ക, ക്യാ​ര​റ്റ്, മു​ന്തി​രി ,പൈ​നാ​പ്പി​ൾ എ​ന്നി​വ​യു​ടെ കൂ​ട്ടോ​ടെ​യാ​ണ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്.​

കു​ടും​ബം പു​ല​ർ​ത്താ​ൻ പൊ​രി വെ​യി​ല​ത്ത് കു​ടി​വെ​ള്ള വി​ൽ​പ​ന ന​ട​ത്തു​ന്ന ഈ ​ക​ലാ​കാ​ര​ൻ അ​നു​ക​ര​ണ ക​ല ഇ​നി​യും ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ല.അ​ജ​യ​ൻ ത​ക​ഴി​യു​ടെ ന​മ്പ​ർ 8606298787

Related posts

Leave a Comment