ചെറുതോണി: വ്യാപാരികൾക്കും വാഹന, കാൽനട യാത്രക്കാർക്കും ഒരുപോലെ ശല്യമായി പൊതുനിരത്തിൽ മദ്യപൻ അഴിഞ്ഞാടി.
ചെറുതോണി സ്വദേശിയായ മനോഹരൻ എന്നയാളാണ് മദ്യപിച്ച് ടൗണിൽ അഴിഞ്ഞാടിയത്.
തിരക്കേറിയ ടൗണിലെ റോഡിന്റെ നടുവിൽ മൊബൈൽ ഫോണിൽ പാട്ടുകേട്ടിരുന്ന മദ്യപനെ ഏറെ പണിപ്പെട്ടാണ് വ്യാപാരികളും നാട്ടുകാരും ചേർന്ന് ഇവിടെനിന്നും നീക്കിയത്.
വർഷങ്ങളായി ചെറുതോണി ടൗണിലെ സ്ഥിരം സാന്നിധ്യമാണ് മനോഹരൻ.
മദ്യലഹരിയിൽ സ്ത്രീകളെയും കുട്ടികളെയുമെല്ലാം അസഭ്യം പറയുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്ത് പൊതുജനങ്ങൾക്ക് സ്ഥിരം ശല്യമാണെന്ന് വ്യാപാരികൾ പറയുന്നു.
നിരവധിതവണ ഇടുക്കി പോലീസിൽ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പോലീസെത്തിയാൽതന്നെ മനോഹരനെ ഇവിടെനിന്നും പിടിച്ചുമാറ്റുന്നതല്ലാതെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.