ചങ്ങനാശേരി: എംസി റോഡിൽ എസ്ബി കോളജിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു യുവാക്കളുടെ ജീവൻ പൊലിഞ്ഞു.
ചങ്ങനാശേരി ഹിദായത്തുനഗറിൽ വാടകയ്ക്ക് താമസിക്കു ന്ന പള്ളിവീട്ടിൽ ഷാനവാസിന്റെ മകൻ അജിമൽ റോഷൻ (27), ചങ്ങനാശേരി മൽസ്യമാർക്കറ്റ് ഉള്ളാഹയിൽ രാജുവിന്റെ മകൻ അലക്സ് വിൽസണ്(26), വാഴപ്പള്ളി കണിയാംപറന്പിൽ രമേശിന്റെ മകൻ രുദ്രാഷ്(20) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി പത്തിനാണ് മൂന്നു യുവാക്കളുടെ ദാരുണ അന്ത്യത്തിനു കാരണമായ അപകടമുണ്ടായത്.ചങ്ങനാശേരി കാരാപ്പുഴശേരി ഷിന്റോ(23)യ്ക്ക് അപകടത്തിൽ പരിക്കേറ്റു.
ഒരുബൈക്ക് അതേ ദിശയിൽ പോയ ലോറിയെ മറി കടക്കുന്പോൾ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവ സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് അപകടത്തിൽ പരിക്കേറ്റ നാലുപേരെയും ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അജിമൽ ആശുപത്രിയിൽ എത്തുംമുന്പ് മരിച്ചു.
പിന്നീട് അലക്സിനേയും രുദ്രാഷിനേയും ഷിന്റോയേയും ചെത്തിപ്പുഴ സെന്റ്. തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി പന്ത്രണ്ടോടെ അലക്സും 12.30ന് രുദ്രാഷും മരണപ്പെട്ടു. മൂന്നുപേരുടെയും മൃതദേഹങ്ങൾ ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ.
അജ്മൽ റോഷന്റെ മാതാവ്-ജെബി. അലക്സിന്റെ അമ്മ- ബിന്ദു, സഹോദരങ്ങൾ- ചിന്നു, പരേതനായ ഫിലിപ്പ്. രുദ്രാഷിന്റെ മാതാവ്-ശ്യാമള, സഹോദരങ്ങൾ: ഗംഗ, യമുന.
മൃതദേഹങ്ങൾ കോവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് ചങ്ങനാശേരി പോലീസ് പറഞ്ഞു.
പോലീസും മോട്ടോർ വാഹന വകുപ്പും അപകടസ്ഥലത്ത് ഇന്ന് രാവിലെ പരിശോധന നടത്തും.