സ്ഫടികത്തിലെ ഒരു പ്രധാനപ്പെട്ട രംഗം. ചങ്ങനാശേരി മാര്‍ക്കറ്റില്‍ മോഹന്‍ലാല്‍ ജീപ്പ് ഓടിച്ചു കൊണ്ടു വരുന്നു.
ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്നും മോഹന്‍ലാല്‍ ചാടുന്നു. ആ പൊലീസുകാരനെയും കൊണ്ട് ജീപ്പ് വെള്ളത്തില്‍ പോയി വീഴുന്നതാണ് സീന്‍.
അതിനു വേണ്ടിയുള്ള ക്രമീകരണങ്ങള്‍ ഒക്കെ ചെയ്തിട്ടുണ്ട്. വീഴുമ്പോള്‍ ഒന്നും പറ്റാതെ ഇരിക്കാന്‍ സൈഡില്‍ വൈക്കോല്‍ ഒക്കെ ഇട്ടിട്ടുമുണ്ട്.
സ്റ്റണ്ട് മാസ്റ്റര്‍ ആയ ത്യാഗരാജന് മാസ്റ്റര്‍ എല്ലാം തയാറാക്കി നില്‍ക്കുകയാണ്. എന്തായാലും ആക്ഷന്‍ പറഞ്ഞ് കഴിഞ്ഞാല്‍ മോഹന്‍ലാല്‍ ചാടണം.
എന്നാല്‍ ജീപ്പ് കുറേ ഉയരത്തില്‍ പൊങ്ങിയതിന് ശേഷമാണ് മോഹന്‍ലാല്‍ ചാടിയത്. ആ സീന്‍ ഭയങ്കര ഭംഗി ആയിരുന്നെങ്കിലും അതീവ റിസ്ക് ആയിരുന്നു.
ത്യാഗരാജന് മാസ്റ്റര്‍ ആദ്യമായിട്ട് മോഹന്‍ലാലിനോട് ദേഷ്യപ്പെട്ടത് അന്നായിരുന്നു. നിന്നെപ്പോലുള്ളവരുടെ ഉയിര് പോയിരുന്നെങ്കില്‍ ഞാന്‍ എന്ത് ചെയ്യുമായിരുന്നു.
ഫൈറ്റേഴ്സ് പോലും ഇത്രയും റിസ്ക് ചെയ്യുകയില്ല. ജീപ്പിന്റെ ടയർ പാലത്തിലേക്കു കയറുമ്പോള്‍ തന്നെ ചാടണം എന്നല്ലേ പറഞ്ഞിരുന്നത്.
പക്ഷേ ജീപ്പ് വെള്ളത്തിലേക്ക് വീഴുന്നതിന് തൊട്ട് മുന്‍പാണോ ചാടുന്നത്. ഇതൊക്കെ നേരത്തെ താന്‍ പറഞ്ഞിരുന്നത് അല്ലേ എന്നൊക്കെയാണ് മാസ്റ്റര്‍ മോഹന്‍ലാലിനോട് ചോദിത്.
-മണിയന്‍പിള്ളരാജു