അമരാവതി: വീട്ടുജോലി ചെയ്യാത്തതിന് ഏഴ് വയസുകാരിയുടെ ശരീരത്തില്‍ ചൂടുവെള്ളം ഒഴിച്ചു. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരിയിലാണ് സംഭവം.
സംഭവത്തില്‍ ഗുരുതര പരിക്കേറ്റ മിദുലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു. അമ്മ കുവൈറ്റിലാണ് ജോലി ചെയ്യുന്നത്.
അമ്മയുടെ സുഹൃത്തായ ലക്ഷ്മിയുടെ വീട്ടിലാണ് കുട്ടി താമസിച്ചിരുത്. വീട്ടുജോലി ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് ലക്ഷ്മി കുട്ടിയെ ഉപദ്രവിച്ചത്.
നേരത്തെയും കുട്ടിക്കുനേരെ അക്രമം നടന്നിട്ടുണ്ടെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് കേസെടുത്തു.