മുംബൈ: മലയാളം മറക്കാത്ത മലയാളിയുടെ ചുണ്ടുകൾ ഇന്നും മൂളുന്ന പാട്ടാണ് “കദളി കൺകദളി ചെങ്കദളി പൂ വേണോ..’ എന്ന് തുടങ്ങുന്ന ഗാനം.
ഇതിഹാസ ഗായിക ലത മങ്കേഷ്കർ ആദ്യമായും അവസാനവുമായി മലയാളത്തിനായി പാടിയ ഗാനം.
നെല്ല് എന്ന ചിത്രത്തിലേതായിരുന്നു ഈ ഗാനം. ഹിറ്റായ ഈ ഗാനത്തിനു പിന്നിൽ ലത ഉൾപ്പെടെ മൂന്ന് നക്ഷത്രങ്ങളാണ് പ്രവർത്തിച്ചത്.
കവി വയലാർ രാമവർമ വരികൾ എഴുതിയപ്പോൾ ഈണമിട്ടത് സാക്ഷാൽ സലിൽ ചൗധരിയും. സലിൽദായുടെ നിർബന്ധത്തിനു വഴങ്ങിയാണ് ലത പാടാനെത്തുന്നത്.
ചെമ്മീന്‍ സിനിമയിലെ കടലിനക്കരെ പോണോരേ എന്ന പാട്ട് ലതയെ കൊണ്ട് പാടിക്കാന്‍ സലില്‍ ചൗധരി ശ്രമം നടത്തിയെങ്കിലും അത് നടന്നിരുന്നില്ല.
അതിന് ശേഷമാണ് നെല്ലില്‍ പാടാൻ ക്ഷണിക്കുന്നത്. ഏറെ പണിപ്പെട്ട് മലയാളം ഉച്ചാരണം പഠിച്ചെടുത്താണ് ലത പാടിയത്.
പാട്ട് ഹിറ്റായെങ്കിലും ഉച്ചാരണ വൈകല്യത്തിന്റെ വിമര്‍ശനങ്ങള്‍ അന്നേ ഉയര്‍ന്നിരുന്നു. അതിനുശേഷം പിന്നീടൊരിക്കലും മലയാളത്തില്‍ ലത പാടിയില്ല.