ക​ണ്ടാ​ൽ സു​മു​ഖ​നും സു​ന്ദ​ര​നും സു​ശീ​ല​നും ! ക​ട​ബാ​ധ്യ​ത തീ​ർ​ക്കാ​നും ആ​ഢം​ബ​ര ജീ​വി​ത​ത്തി​നും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം

ക​ണ്ണൂ​ർ: ” ഞ​ങ്ങ​ൾ​ക്ക് ത​രാ​ൻ വീ​ട്ടി​ൽ പൈ​സ​യൊ​ന്നു​മി​ല്ല സാ​റേ.. ക​ട​ബാ​ധ്യ​ത​യാ​ണ്.. പ​ഠി​ത്തം ത​ന്നെ ലോ​ൺ എ​ടു​ത്താ​ണ്.. എ​ളു​പ്പ​ത്തി​ൽ പ​ണം ക​ണ്ടെ​ത്താ​ൻ നോ​ക്കി​യ​പ്പോ​ൾ കി​ട്ടി​യ വ​ഴി​യാ​ണ്..

പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​വി​ല്ലെ​ന്ന് കൂ​ട്ടു​കാ​ർ പ​റ​ഞ്ഞ​പ്പോ​ൾ പി​ന്നെ ഒ​ന്നും നോ​ക്കി​യി​ല്ല..

ക​ഷ്‌​ട​പ്പാ​ടു​കൊ​ണ്ട് ഇ​റ​ങ്ങി പു​റ​പ്പെ​ട്ട​താ​ണ്, ര​ക്ഷി​ക്ക​ണം… ക​ഴി​ഞ്ഞ മാ​സം എം​ഡി​എം​എ​യു​മാ​യി ക​ണ്ണൂ​രി​ലെ എ​ക്സൈ​സ് സം​ഘം പി​ടി​ച്ച ഒ​രു യു​വാ​വി​ന്‍റെ വാ​ക്കു​ക​ളാ​ണി​ത്.

കൂ​ട്ടു​കാ​രു​ടെ ഉ​പ​ദേ​ശം കേ​ട്ട് ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി യു​വാ​ക്ക​ളാ​ണ് ല​ഹ​രി വി​ൽ​പ​ന​യി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്.

വീ​ട്ടി​ൽ നി​ന്ന് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പ​ഠി​ക്കാ​ൻ പോ​കു​മ്പോ​ൾ ഒ​രു ദു​ശീ​ല​വും ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ തി​രി​ച്ച് എ​ത്തു​മ്പോ​ഴേ​ക്കും മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​യി മാ​റും.

പി​ന്നീ​ട് പ​ഠ​ന​ത്തി​ൽ ഉ​ഴ​പ്പു​ക​യും കോ​ഴ്സു​ക​ൾ പോ​ലും അ​വ​സാ​നി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളും ഉ​ണ്ടാ​കു​ന്ന​ത് കൂ​ടി​വ​രി​ക​യാ​ണ്.​

ല​ഹ​രി വ​സ്തു​ക്ക​ൾ വാ​ങ്ങാ​നാ​യി പ​ണം ക​ണ്ടെ​ത്താ​ൻ പി​ന്നീ​ട് ല​ഹ​രി വി​ല്പ​ന​യി​ലേ​ക്കാ​ണ് ഈ ​കു​ട്ടി​ക​ൾ ക​ട​ക്കു​ന്ന​ത്.

ലു​ക്കി​ൽ മാ​റ്റം

ക​ണ്ടാ​ൽ സു​മു​ഖ​നും സു​ന്ദ​ര​നും സു​ശീ​ല​നും എ​ന്നൊ​ക്കെ തോ​ന്നും. വ​സ്ത്ര​ധാ​ര​ണ​ത്തി​ൽ ഒ​രു മ​ൾ​ട്ടി​ലെ​വ​ൽ മാ​ർ​ക്ക​റ്റിം​ഗ് ക​ന്പി​നി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വേ ആ​ണെ​ന്നേ തോ​ന്നു.

അ​തി​നാ​ൽ, ല​ഹ​രി ക​ട​ത്തി​യാ​ലും എ​ക്സൈ​സി​ന്‍റെ​യും പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ ഒ​ന്നും ഇ​വ​ർ പെ​ടി​ല്ല.

തു​ട​ക്കം ക​ഞ്ചാ​വാ​യി​രു​ന്നു ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘം ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന​ത്.

ക​ഞ്ചാ​വ് വ​ലി​യ പൊ​തി​ക​ൾ കൊ​ണ്ടു​വ​രു​ന്ന​ത് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ട്ടെ​ന്ന് പെ​ടും. വ​ള​രെ ചെ​റി​യ രീ​തി​യി​ൽ കൊ​ണ്ടു​വ​ന്നാ​ൽ ക​മ്മീ​ഷ​ൻ വ​ള​രെ​കു​റ​വാ​ണ്.

എ​ന്നാ​ൽ, സി​ന്ത​റ്റി​ക്ക് മ​യ​ക്കു​മ​രു​ന്നു​ക​ൾ എ​ളു​പ്പ​ത്തി​ൽ ക​ട​ത്താ​ൻ ക​ഴി​യും. കൂ​ടാ​തെ, ക​മ്മീ​ഷ​നും കൂ​ടു​ത​ലാ​ണ്. വ​ള​രെ പെ​ട്ടെ​ന്ന് കൈ​മാ​റാ​നും കൊ​ണ്ടു​ന​ട​ക്കാ​നും സി​ന്ത​റ്റി​ക്ക് മ​യ​ക്കു​മ​രു​ന്നു​ക​ൾ​ക്ക് സാ​ധി​ക്കും.

ആ​ന്ധ്ര, ഒ​ഡി​സ, ബം​ഗ​ളൂ​രു തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പ​ഠി​ക്കാ​നാ​യി പോ​കു​ന്ന കു​ട്ടി​ക​ളാ​ണ് ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ലും വി​ല്പ​ന​യി​ലും മു​ൻ​പ​ന്തി​യി​ലെ​ന്നാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

നേ​ര​ത്തെ ക​ഞ്ചാ​വ് ആ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ യു​വാ​ക്ക​ൾ​ക്ക് പ്രി​യം എം​ഡി​എം​എ പോ​ലു​ള്ള മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ളാ​ണ്.

ഇ​വ ആ​ദ്യം കൗ​തു​ക​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ പി​ന്നീ​ട് ഇ​തി​ന് അ​ടി​മ​ക​ളാ​യി മാ​റു​ന്നു. ഒ​രു ഗ്രാം ​എം​ഡി​എം​എ​ക്ക് 3000 മു​ത​ൽ 5000 രൂ​പ വ​രെ​യാ​ണ് വി​ല.

വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​ല​ർ​ക്കും ഇ​ത്ര​വ​ലി​യ വി​ല​യ്ക്ക് ഇ​വ വാ​ങ്ങി ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കി​ല്ല. അ​പ്പോ​ൾ ഏ​ജ​ന്‍റു​മാ​ർ ഒ​രു ഓ​ഫ​ർ കൊ​ടു​ക്കും.

ത​ങ്ങ​ൾ ത​രു​ന്ന എം​ഡി​എം​എ പ​റ​യു​ന്ന സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​യി കൊ​ടു​ത്താ​ൽ ഉ​പ​യോ​ഗി​ക്കാ​നാ​വ​ശ്യ​മാ​യ എം​ഡി​എം​എ നി​ങ്ങ​ൾ​ക്ക് ത​രും.

വി​ൽ​പ​ന​യ്ക്കാ​യി പ്ര​ത്യേ​ക കോ​ഡു​ക​ളും കൊ​ടു​ക്കും. മ​യ​ക്കു​മ​രു​ന്നു​ക​ൾ​ക്ക് അ​ടി​മ​ക​ളാ​യ യു​വാ​ക്ക​ൾ ഒ​ന്നും നോ​ക്കാ​തെ ഈ ​ഓ​ഫ​റും വാ​ങ്ങി എം​ഡി​എം​എ വി​ൽ​ക്കാ​നാ​യി പു​റ​പ്പെ​ടും.

പ​ല​പ്പോ​ഴും പി​ടി​ക്ക​പ്പെ​ടു​ന്പോ​ൾ മാ​ത്ര​മാ​ണ് പ​ല​ർ​ക്കും ബോ​ധം വ​രു​ക. ട്രാ​വ​ലിം​ഗ് ബാ​ഗി​ലും മ​റ്റു​മാ​ണ് ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും യു​വാ​ക്ക​ൾ മ​യ​ക്കു​മ​രു​ന്നു​ക​ൾ ക​ട​ത്തു​ക.

ഇ​തി​നാ​യി ഇ​വ​ർ പ​ല മാ​ർ​ഗ​ങ്ങ​ളും സ്വീ​ക​രി​ക്കും. ബാ​ഗി​നു​ള്ളി​ലെ ഡ്ര​സു​ക​ൾ​ക്കി​ട​യി​ലോ ആ​രും ശ്ര​ദ്ധി​ക്കാ​ത്ത പ്ര​ത്യേ​ക അ​റ​യി​ലോ ആ​യി​രി​ക്കും ഇ​വ​യു​ണ്ടാ​കു​ക.

കൂ​ടെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ ബാ​ഗി​ൽ വ​ച്ച് കൊ​ണ്ടു​വ​രു​ന്ന​വ​രും ഉ​ണ്ട​ത്രേ. 2020 വ​ർ​ഷ​ത്തി​ൽ 56.78 എം​ഡി​എം​എ​യാ​ണ് ക​ണ്ണൂ​രി​ൽ പി​ടി​ച്ചെ​ടു​ത്ത​തെ​ങ്കി​ൽ 2021 ൽ ​ഇ​ത് ഇ​ര​ട്ടി​യാ​യി വ​ർ​ധി​ച്ചു.

145.228 എം​ഡി​എം​എ​യാ​ണ് 2021 ൽ ​പി​ടി​ച്ചെ​ടു​ത്ത​ത്. ട്രെ​യി​നു​ക​ളും ബ​സു​ക​ളും മ​റ്റു​മാ​ണ് ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി​ക​ട​ത്താ​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ബൈ​ക്കു​ക​ളി​ലും കാ​റി​ലും ത​നി​യെ​യു​ള്ള യാ​ത്ര ഇ​ത്ത​ര​ക്കാ​ർ ഒ​ഴി​വാ​ക്കാ​റാ​ണ് പ​തി​വ്.

അ​ത് കൊ​ണ്ട് ത​ന്നെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ഠി​ക്കാ​ൻ പോ​യി വ​രു​ന്ന സം​ശ​യം തോ​ന്നു​ന്ന യു​വാ​ക്ക​ളെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കാ​റു​ണ്ടെ​ന്നും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 128 കേ​സു​ക​ൾ

2022 ജ​നു​വ​രി 24 മു​ത​ൽ ഫെ​ബ്രു​വ​രി ആ​റു​വ​രെ ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ത്തി​യ ന​ര്‍​ക്കോ​ട്ടി​ക്ക് സ്പെ​ഷ്യ​ല്‍ ഡ്രൈ​വി​ല്‍ 128 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.

സ​മൂ​ഹ​ത്തി​ല്‍ വ്യാ​പ​ക​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു ഉ​പ​യോ​ഗ​വും ക​ച്ച​വ​ട​വും ക​ണ്ടെ​ത്തി ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു യു​വ​ത​ല​മു​റ​യെ മ​യ​ക്കു​മ​രു​ന്നു ഉ​പ​യോ​ഗ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്പെ​ഷ​ൽ ഡ്രൈ​വ് ന​ട​ത്തി​യ​ത്.

ത​ല​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 14 കേ​സു​ക​ളും ക​ണ്ണൂ​ര്‍ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ൽ 10 കേ​സു​ക​ള്‍, ക​തി​രൂ​ര്‍, ധ​ര്‍​മ്മ​ടം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ 9 കേ​സു​ക​ള്‍ വീ​ത​വു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്.

ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ കീ​ഴി​ല്‍ ന​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡാ​ൻ​സാ​പ്പ് ര​ഹ​സ്യ സം​ഘം ദി​വ​സ​ങ്ങ​ളോ​ളം നി​രീ​ക്ഷി​ച്ചാ​ണ് മ​യ​ക്കു​മ​രു​ന്നു ശൃം​ഘ​ല​യി​ലെ സം​ഘ​ങ്ങ​ളെ വ​ല​യി​ലാ​ക്കു​ന്ന​ത്.

Related posts

Leave a Comment