അതീവ സുരക്ഷാ മേഖലയില്‍ കറങ്ങി നടന്ന കോഴി കസ്റ്റഡിയില്‍. അമേരിക്കയിലെ പെന്റഗണ്‍ അധികൃതരാണ് കോഴിയെ കസ്റ്റഡിയിലെടുത്തത്.
അപൂര്‍വമായ സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സിന്റെ ആസ്ഥാനത്താണ് കോഴി കറങ്ങിനടന്നത്.
സംശയം തോന്നിയ അധികൃതര്‍ കോഴിയെ പിടികൂടി നിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
കോഴിയെ ചാരവൃത്തിക്കായി ആരെങ്കിലും അയച്ചതാണോ വഴിതെറ്റി വന്നതാണോ എന്ന സംശയമാണ് കസ്റ്റഡിയിലെടുക്കാന്‍ കാരണം എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കോഴിക്ക് കഴിയാന്‍ പ്രത്യേക കൂടൊരുക്കിയാണ് നിരീക്ഷണം തുടരുന്നത്. കോഴിക്ക് ഹെന്നി പെന്നി എന്നാണ് പേര് നല്‍കിയിരിക്കുന്നത്.