ഞാന്‍ ഗര്‍ഭിണിയാ… ഇനി ഫ്ലാ​റ്റി​ൽ താമസിക്കാന്‍ കഴിയില്ല..! ഹണിട്രാപ്പില്‍ കുടുക്കി മലപ്പുറം സ്വദേശിയായ ബിസിനസുകാരനില്‍ നിന്നും ഷിജിമോള്‍ തട്ടിയെടുത്തത് 38 ലക്ഷം; ഒടുവില്‍…

കാ​ക്ക​നാ​ട്: മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ബി​സി​ന​സു​കാ​ര​നെ ഹ​ണി ട്രാ​പ്പി​ൽ​പ്പെ​ടു​ത്തി 38 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ യു​വ​തി പോ​ലീ​സ് പി​ടി​യി​ൽ.

തൃ​ക്കാ​ക്ക​ര എ​ൻ​ജി​ഒ ക്വാ​ർ​ട്ടേ​ഴ്സി​നു സ​മീ​പം അ​മ്പാ​ടി​മൂ​ല​യി​ൽ എം​ഐ​ആ​ർ ഫ്ലാ​റ്റി​ൽ 17 ഡി​യി​ൽ ഷി​ജി​മോ​ൾ (34) ആ​ണ് പി​ടി​യി​ലാ​യ​ത്.

മ​ല​പ്പു​റം സ്വ​ദേ​ശി​യെ സു​ഹൃ​ത്തു​വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി ത​ന്‍റെ ഫ്ളാ​റ്റി​ലേ​ക്ക് ക്ഷ​ണി​ച്ചു​വ​രു​ത്തി മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി​യ പാ​നീയം ന​ൽ​കി മ​യ​ക്കി ന​ഗ്ന​ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും എ​ടു​ത്ത​ശേ​ഷം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്യു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പ​ണം ത​ട്ടി​യ​ത്.

താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്നും ഇ​നി ഫ്ളാ​റ്റി​ൽ താ​മ​സി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും വീ​ട് വാ​ങ്ങാ​ൻ പ​ണം ന​ൽ​ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ വീ​ട്ടി​ലേ​ക്ക് വ​രു​മെ​ന്നും യു​വ​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

2021 സെ​പ്റ്റം​ബ​ർ ആ​ദ്യം മു​ത​ൽ പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് 38 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത​ത്. തു​ട​ർ​ന്നും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​ത്.

അ​തി​നി​ടെ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ പ​രാ​തി​ക്കാ​ര​ൻ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

വ​രാ​പ്പു​ഴ പെ​ൺ​വാ​ണി​ഭ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഷി​ജി​മോ​ൾ വേ​റെ ഏ​തെ​ങ്കി​ലും കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

തൃ​ക്കാ​ക്ക​ര സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ആ​ർ. ഷാ​ബു, എ​സ്ഐ​മാ​രാ​യ അ​നീ​ഷ്, വി.​വി. വി​ഷ്ണു, എ​ൻ.​ഐ. റ​ഫീ​ക്, റോ​യി കെ. ​പു​ന്നൂ​സ്, എ​എ​സ്ഐ ശി​വ​കു​മാ​ർ, സി​പി​ഒ ജാ​ബി​ർ, ജ​യ​ശ്രീ, ശ​ബ്ന എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment