പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവരെ വലയില്‍ വീഴ്ത്തി പെണ്‍വാണിഭത്തിനുപയോഗിച്ചിരുന്ന വന്‍സംഘം പിടിയില്‍. മംഗളൂരുവില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.
17കാരിയുടെ പരാതിയിലാണ് സംഘത്തിലെ മുഖ്യകണ്ണി ഷമീമ, ഭര്‍ത്താവ് സിദ്ദിഖ്, കൂട്ടാളിയായ ഐഷമ്മ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായത്. മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
അട്ടാവര്‍ നന്ദിഗുഡയിലുള്ള അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്.
ചതിയില്‍പ്പെടുത്തിയും ഭീഷണിപ്പെടുത്തിയും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെയും കോളജ് വിദ്യാര്‍ഥിനികളെയും സ്ത്രീകളെയും വലയിലാക്കുകയാണ് ഇവരുടെ രീതി.
അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ പോലീസ് പരിശോധനയില്‍ കിടപ്പുമുറിയിലടക്കം നിരവധി കാമറകള്‍ ഘടിപ്പിച്ചിരുന്നതായി കണ്ടെത്തി.
ഇടപാടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അഞ്ചു പ്രതികളുടെയും നിരവധി മൊബൈല്‍ ഫോണുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.