കൊരട്ടി: വർഷങ്ങളോളം വീടിനു കാവലായി നിന്ന റോക്കി ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കി ഒടുവിൽ രക്തസാക്ഷിയായി.
കൊരട്ടി ഗ്രാമപഞ്ചായത്തിലെ പാറക്കൂട്ടം വാർഡിൽ താമസിക്കുന്ന മണി പരമേശ്വരന്റെ വീട്ടിലെ വളർത്തുനായയാണ് ദൗത്യനിർവ ഹ ണത്തിനിടെ മരണം വരിച്ചത്.
ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ സി.ആർ. പരമേശ്വരന്റെ ഭാര്യയാണ് മണി.
ഭർത്താവിന്റെ മരണശേഷം വീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന മണിക്ക് ധൈര്യവും കൂട്ടും റോക്കിയെന്ന ഈ വളർത്തുനായ ആയിരുന്നു.
രണ്ടു വർഷം മുന്പ് നായയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടെങ്കിലും വീടിനു കാവലാളായത് ഈ അരുമയായി രുന്നു.
വീട്ടുവളപ്പിൽ ചെറിയൊരു ശബ്ദം കേട്ടാൽ ജാഗ്രതയോടെ റോക്കിഒാടി വരും.
കഴിഞ്ഞ രാത്രിയാണ് പുല്ലാനി മൂർഖൻ റോക്കിയുടെ ജീവിതത്തിൽ വില്ലനായത്.
രാത്രിയിൽ നായ കുരയ്ക്കുന്നതു കേട്ടെങ്കിലും വഴിയിലൂടെ ആരെങ്കിലും കടന്നു പോകുന്പോൾ കുരയ്ക്കുന്നതായിരിക്കുമെന്ന് കരുതി കാര്യമാക്കിയില്ല.
ഇന്നലെ വെളുപ്പിനു മുറ്റത്തേക്കിറങ്ങിയ മണി കണ്ടതു പാന്പും നായയും ചത്തു കിടക്കുന്നതാണ്.
പാന്പിനെ കടിച്ചു കൊന്ന നായയും മൽപ്പിടുത്തത്തിൽ കൊല്ലപ്പെടുകയായിരുന്നു. വായിൽ നിന്നും മറ്റും ചോര വാർന്ന നിലയിലായിരുന്നു.