പാലക്കാട്: മലമ്പുഴ ചെറാട് കുമ്പാച്ചിമലയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബുവിന് അരികിൽ കരസേനയുടെ സംഘം എത്തി.
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷാദൗത്യ സംഘം ബാബുവിന്റെ അരികിലെത്തിയത്.
ബാബുവുമായി സംസാരിച്ചതായി രക്ഷാദൗത്യ സംഘം സ്ഥിരീകരിച്ചു. ബാബുവിന് വെള്ളം എത്തിക്കാനുള്ള ശ്രമത്തിലാണ് സൈന്യം.
ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൈന്യം പറഞ്ഞു. രാത്രിമുഴുവന്‍ രക്ഷദൗത്യത്തിലായിരുന്നു സൈന്യം.
ബാബു മലയില്‍ കുടുങ്ങിയിട്ട് 40 മണിക്കൂറോളം പിന്നിടുകയാണ്. മലയാളി കൂടിയായ ലഫ്. കേണല്‍ ഹേമന്ദ് രാജ് ആണ് രക്ഷാദൗത്യ സംഘത്തിന് നേതൃത്വം നല്‍കുന്നത്.
കഴിഞ്ഞ രാത്രിയാണ് പര്‍വതാരോഹകര്‍ ഉള്‍പെടുന്ന കരസേനാസംഘം ഊട്ടിയില്‍നിന്ന് എത്തിയത്.
ബാബുവും മൂന്നു സുഹൃത്തുക്കളും തിങ്കളാഴ്ച ഉച്ചയ്ക്കാണ് മലകയറിയത്. ഇതിനിടെ ബാബു കാൽവഴുതി കൊക്കയിലേക്കു വീണു.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ വടിയും മറ്റും ഇട്ടുകൊടുത്തു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.
തുടർന്ന് മല ഇറങ്ങി ഇവർ പോലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.