അഹമ്മദാബാദ്: വിരാട് കോഹ്ലി രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി നേടുന്നതിനായുള്ള കാത്തിരിപ്പിലാണ് രണ്ട് വർഷത്തോളമായി ആരാധകർ. എന്നാൽ, ആ കാത്തിരിപ്പ് തുടരുന്നതിനിടെ മറ്റൊരു സെഞ്ചുറി കോഹ്ലി നേടി.
സ്വദേശത്ത് ഏകദിനം കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമെന്ന നേട്ടമാണ് കോലി സ്വന്തമാക്കിയത്. സച്ചിൻ തെണ്ടുൽക്കർ, മുഹമ്മദ് അസ്ഹറുദീൻ, എം.എസ്. ധോണി, യുവരാജ് സിംഗ് എന്നിവരാണ് മുന്പ് ഈ നേട്ടം സ്വന്തമാക്കിയവർ.