പെഷവാർ: ആൺകുഞ്ഞിനെ ലഭിക്കാനായി ഗർഭിണിയുടെ തലയിൽ ആണി അടിച്ചുകയറ്റി മന്ത്രവാദം.
പാക്കിസ്ഥാനിലെ പെഷവാറിലാണു സംഭവം. വേദന സഹിക്കാൻ വയ്യാതെ ആശുപത്രിയിലെത്തിയ യുവതിയെ ചികിത്സിച്ച ഡോ. ഹൈദർ ഖാൻ ആണു വാർത്താ ഏജൻസിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
യുവതിക്കു മൂന്നു പെൺകുട്ടികളുണ്ട്. ഗർഭത്തിലുള്ളതും പെൺകുഞ്ഞാണെന്നാണ് ഇവർ ഡോക്ടറോടു പറഞ്ഞത്.
ആൺകുഞ്ഞിനെ കിട്ടാൻ വേണ്ടിയാണു മന്ത്രവാദിയുടെ അടുത്തുപോയത്.
അഞ്ചു സെറ്റീമീറ്റർ നീളമുള്ള ആണിയാണ് തലയുടെ മുൻഭാഗത്ത് താഴോട്ടായി അടിച്ചുകയറ്റിയത്.
തലച്ചോറിൽ തട്ടാതിരുന്നത് ഭാഗ്യമായി. പ്ലയർ ഉപയോഗിച്ച് ആണി വലിച്ചെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് ആശുപത്രിയിലെത്തിയത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആശുപത്രിവിട്ട യുവതിയെ കണ്ടെത്താൻ ശ്രമം തുടങ്ങി.