ആ​രോ​ഗ്യം മെ​ച്ച​പ്പെ​ട്ടു; ബാ​ബു വീട്ടിലേക്ക്; കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചു വി​ഷ​മി​പ്പി​ക്ക​രു​തെ​ന്നു നി​ർ​ദേ​ശം

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ കു​മ്പാ​ച്ചി മ​ല​യി​ല്‍ നി​ന്നും സൈ​ന്യ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ൽ ര​ക്ഷ​പെ​ട്ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ചെ​റാ​ട് ആ​ര്‍. ബാ​ബു(23) ആ​ശു​പ​ത്രി വി​ട്ടു. ബാ​ബു​വി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു.

ബു​ധ​നാ​ഴ്ച രാ​ത്രി സു​ഖ​മാ​യി ഉ​റ​ങ്ങി. രാ​വി​ലെ ഉ​മ്മ​യോ​ടും സ​ഹോ​ദ​ര​നോ​ടും സം​സാ​രി​ച്ചു. മ​റ്റു കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചു വി​ഷ​മി​പ്പി​ക്ക​രു​തെ​ന്നു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ‌‌

അ​പ​ക​ട​സ​മ​യ​ത്തു ബാ​ബു​വി​ന്‍റെ കാ​ലി​ൽ ഉ​ണ്ടാ​യ മു​റി​വ് ഉ​ണ​ങ്ങി. എ​ക്സ്റേ, സി​ടി സ്കാ​ൻ, ര​ക്ത​പ​രി​ശോ​ധ​ന​ക​ൾ എ​ന്നി​വ ന​ട​ത്തി. ഹൃ​ദ​യം, ത​ല​ച്ചോ​റ് എ​ന്നി​വ​യ്ക്കും ത​ക​രാ​ർ ഇ​ല്ല.

Related posts

Leave a Comment