ഇനിയും നല്ല സിനിമകള്‍ വരട്ടെ എന്നാണ് ആഗ്രഹം സിനിമയ്ക്കുവേണ്ടിയുള്ള ഏറ്റവും നല്ല സമരത്തിലൂടെയാണ് കടന്നുപോകുന്നത്. നല്ല സിനിമകള്‍ ഉണ്ടാവുന്നു, എല്ലാ സിനിമകളുടെയും മികച്ച പ്രമേയം.
എല്ലാ അഭിനേതാക്കള്‍ക്കും ഏറ്റവും മികച്ച സമയം. അതില്‍ അദ്ഭുതവും ആകാംക്ഷയും ഉണ്ട്. സിനിമയില്‍ താനെത്തിയിട്ട് മുപ്പതു വര്‍ഷം പിന്നിട്ടു എന്നു പറയുമ്പോള്‍ മാത്രമാണ് എനിക്ക് ഓര്‍മവരുന്നത്.
ഇന്നലെ സിനിമാ ജീവിതം തുടങ്ങി എന്ന തോന്നലാണ് അനുഭവപ്പെടുന്നത്. ഒന്നും പ്രതീക്ഷിക്കാതെയാണ് വന്നത്. സിനിമ എന്റെ തൊഴില്‍ മേഖല ആകുമെന്ന് ആഗ്രഹിച്ചില്ല.
അതിനെ ഗൗരവമായി കാണുകയോ സമീപിക്കുകയോ ചെയ്യാതെ സിനിമയിലൂടെ മുന്നോട്ടുപോയി. ഒഴുക്കിനനുസരിച്ച് സഞ്ചരിച്ചു.
സിനിമയെ ഗൗരവമായി കണ്ടുതുടങ്ങിയത് എന്റെ രണ്ടാമത്തെ വരവിലാണ്. ജീവിതത്തെപ്പോലും അപ്പോഴാണ് ഗൗരവമായി കണ്ടുതുടങ്ങുന്നത്.
എല്ലാത്തിനും മാറ്റം വരുത്തിയത് ആ വരവായിരുന്നു. പരദേശി എന്ന സിനിമ വന്നതു മുതലാണ് ഇങ്ങനെയും കഥാപാത്രം ചെയ്യാമല്ലോ എന്ന തോന്നല്‍ എനിക്കുണ്ടാകുന്നത്. -ശ്വേതാ മേനോൻ