ചെറുപ്പം മുതലേ ഞാന്‍ കാവ്യച്ചേച്ചിയുടെ വലിയ ആരാധികയാണ്. അവരുടെ അഭിനയത്തിലും സൗന്ദര്യത്തിലും. എല്ലാം തികഞ്ഞൊരു നടിയാണ് അവര്‍.
അഭിമുഖങ്ങളിലൊക്കെ കാസര്‍കോട്ടുകാരിയാണെന്ന് കാവ്യച്ചേച്ചി പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് അഭിമാനം തോന്നാറുണ്ട്. കാവ്യച്ചേച്ചി വീണ്ടും അഭിനയത്തിലേക്ക് തിരികെ വരണമെന്നാണ് എന്റെ ആഗ്രഹം.
കാവ്യച്ചേച്ചിയുടെ മീശ മാധവന് പോലുള്ള സിനിമ കണ്ട് എനിക്കും പ്രണയം തോന്നിയിരുന്നു. അടുത്ത കൂട്ടുകാരനോടാണ് പ്രണയം തോന്നിയത്.
പിന്നാലെ ഇതാണ് എന്റെ ചെക്കന് എന്ന് വീട്ടില്‍ പറഞ്ഞുവെങ്കിലും അവര്‍ക്കെല്ലാം അത് ഒരു തമാശയായാണ് തോന്നിയത്. ഇപ്പോള്‍ എനിക്കുമത് ഒരു തമാശ മാത്രമാണ്.
അതേസമയം കഥയിലെ ആ നായകന് ഇപ്പോഴും ഈ രഹസ്യം അറിയില്ല. അതേസമയം പിന്നീട് എനിക്ക് യഥാര്‍ഥ പ്രണയം ഉണ്ടായി. എന്നാല്‍ അത് അതിന്റെ വഴിക്ക് വന്നുപോയി. -അനശ്വര രാജൻ