അ​മേ​രി​ക്ക​ൻ കു​ന്നി​ലേ​ക്ക് ടൂ​ർ പോ​ക​ണോ ? ​പാ​സ്പോ​ർ​ട്ടും വീസ​യു​മി​ല്ലാ​തെ ‘അ​മേ​രി​ക്ക​ൻ കു​ന്നി​ൽ’ ചു​റ്റി​യ​ടി​ക്കാം

രാ​ജ​കു​മാ​രി: പാ​സ്പോ​ർ​ട്ടോ വീ​സ​യോ ഇ​ല്ലാ​തെ ഫ്ളൈ​റ്റ് ടി​ക്ക​റ്റോ എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ളോ കൂ​ടാ​തെ അ​മേ​രി​ക്ക​ൻ കു​ന്നി​ലേ​ക്ക് ടൂ​ർ പോ​ക​ണോ, എ​ങ്കി​ൽ കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ മു​നി​യ​റ​യി​ലേ​ക്ക് വ​രൂ.

പൊ​ൻ​മു​ടി ജ​ലാ​ശ​യ​ത്താ​ൽ തൊ​ണ്ണൂ​റ് ശ​ത​മാ​ന​വും ചു​റ്റ​പ്പെ​ട്ട് പു​റം​ലോ​ക​ത്തു​നി​ന്നും ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യി ഒ​റ്റ​പ്പെ​ട്ടു​കി​ട​ക്കു​ന്ന മ​നോ​ഹ​ര പ്ര​ദേ​ശ​മാ​ണ് അ​മേ​രി​ക്ക​ൻ കു​ന്ന്.

കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ വ​ട​ക്കേ അ​തി​ർ​ത്തി​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന കാ​ടി​നു ന​ടു​വി​ലെ ഈ ​കു​ടി​യേ​റ്റ​ഗ്രാ​മ​ത്തി​ൽ എ​ത്തി​യാ​ൽ കാ​ല​ത്തി​നു പി​ന്നി​ലേ​ക്ക് അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ സ​ഞ്ച​രി​ച്ച​താ​യി തോ​ന്നും.

കൊ​ന്പൊ​ടി​ഞ്ഞാ​ൽ, മു​നി​യ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും വ​ന​ത്തി​ലൂ​ടെ അ​ഞ്ചു കി​ലോ​മീ​റ്റ​റോ​ളം കാ​ൽ​ന​ട​യാ​യോ രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ കള്ളി​മാ​ലി ഭാ​ഗ​ത്തു​നി​ന്നും പൊന്മുടി ജ​ലാ​ശ​യ​ത്തി​നു കു​റു​കെ പ​തി​ന​ഞ്ച് മി​നി​റ്റ് വ​ള്ള​ത്തിൽ യാ​ത്ര ചെ​യ്ത​ശേ​ഷം മുക്കാ​ൽ കി​ലോ​മീ​റ്റ​റോ​ളം പാ​റ​ക്കെ​ട്ട് നി​റ​ഞ്ഞ കാ​ട്ടു​പാ​ത​യി​ലൂ​ടെ മ​ല ക​യ​റി​യാ​ലോ ഇ​വി​ടെ എ​ത്താം.

പ​തി​ന​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. പ്ര​കൃ​തി​യെ മു​റി​വേ​ൽ​പ്പി​ക്കാ​തെ കൃ​ഷി ചെ​യ്തും മീ​ൻ പി​ടി​ച്ചും സം​തൃ​പ്തി​യോ​ടെ ഇ​വ​ർ ഇ​വി​ടെ ക​ഴി​യു​ന്നു.

പ്ലാ​സ്റ്റി​ക്കോ, ചു​റ്റു​പാ​ടു​ക​ളെ ന​ശി​പ്പി​ക്കു​ന്ന മാ​ര​ക രാ​സ കീ​ട​നാ​ശി​നി​ക​ളോ, വ​ള​ങ്ങ​ളോ മ​ലി​ന​മാ​ക്കാ​ത്ത ഈ ​ഹ​രി​ത​വ​നം ഒ​രി​ക്ക​ൽ എ​ഴു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ജീ​വി​ച്ചു​വ​ന്ന മി​ക​ച്ചൊ​രു ജ​ന​വാ​സ കേ​ന്ദ്ര​മാ​യി​രു​ന്നു.

മ​ല​യ​ടി​വാ​ര​ത്തെ പ​ന്നി​യാ​ർ പു​ഴ​യോ​ര​ങ്ങ​ളും പ​ള്ളി​ക്കു​ന്ന് എ​ന്ന ചെ​റു​പ​ട്ട​ണ​വും ഹൈ​റേ​ഞ്ചി​ലെ മ​റ്റേ​തൊ​രു കു​ടി​യേ​റ്റ പ്ര​ദേ​ശ​ത്തോ​ടും കി​ട​പി​ടി​ക്കു​ന്ന​താ​യി​രു​ന്നു.

1960ക​ളി​ൽ പു​ഴ​യ്ക്ക് കു​റു​കെ പൊന്മുടി അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി ഇ​തി​ൽ അ​ൻ​പ​തോ​ളം കു​ടും​ബ​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ച്ചു.

ഡാം ​യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ ഇ​വ​ർ​ക്ക് പു​റം​ലോ​ക​ത്ത് എ​ത്തു​വാ​ൻ വ​ള്ള​ങ്ങ​ളാ​യി പ്ര​ധാ​ന ആ​ശ്ര​യം.

അ​രി​യും മ​രു​ന്നും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും വാ​ങ്ങു​ന്ന​തി​നും കു​ട്ടി​ക​ളെ വി​ദ്യാ​ഭ്യാ​സം ചെ​യ്യി​ക്കു​ന്ന​തി​നും കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​ക​ളി​ൽ എ​ത്തി​ച്ച് വി​ൽ​ക്കു​ന്ന​തി​നും പൊന്മുടി​യി​ലും രാ​ജാ​ക്കാ​ട് ഭാ​ഗ​ത്തേ​ക്കും എ​ത്തു​ന്ന​തി​ന് വ​ള്ള​മാ​ണ് അ​ന്നും ഇ​ന്നും ആ​ശ്ര​യം.

മ​റ്റൊ​രു വ​ഴി മു​നി​യ​റ ഭാ​ഗ​ത്തേ​ക്കു​ള്ള അ​ഞ്ച് കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള കാ​ന​ന പാ​ത​യാ​ണ്.

വൈ​ദ്യു​തി എ​ത്തി​യ​തും അ​ങ്ക​ണ​വാ​ടി ആ​രം​ഭി​ച്ച​തും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യും മാ​ത്ര​മാ​ണ് 60 ആ​ണ്ടി​നി​ടെ ഉ​ണ്ടാ​യ വി​ക​സ​നം.

കി​ഴ​ക്ക് – പ​ടി​ഞ്ഞാ​റാ​യി നീ​ണ്ടു​കി​ട​ക്കു​ന്ന മ​ല​യു​ടെ നെ​റു​ക​യി​ൽ നി​ന്നാ​ൽ ചൊ​ക്ര​മു​ടി, ദേ​വി​കു​ളം ഗ്യാ​പ്പ്, ക​ള്ളി​മാ​ലി മ​ല​നി​ര​ക​ൾ, പോ​ത്തു​പാ​റ, മ​ര​ക്കാ​നം, കൊ​ന്പൊ​ടി​ഞ്ഞാ​ൽ, ഇ​ടു​ക്കി മ​ല​നി​ര​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​ദൂ​ര കാ​ഴ്ച​ക​ളും കാ​ണാം.

ട്ര​ക്കിം​ഗ് ഉ​ൾ​പ്പെ​ടെ അ​ന​ന്ത​മാ​യ ടൂ​റി​സം സാ​ധ്യ​ത​ക​ളു​ള്ള പ്ര​ദേ​ശ​വു​മാ​ണ് ’അ​മേ​രി​ക്ക​ൻ കു​ന്ന്’.

Related posts

Leave a Comment