മുട്ടം: സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതായി പരാതി.
മുട്ടം സ്വദേശികളായ നാലു യുവാക്കളിൽനിന്ന് 10,000 രൂപ വീതമാണ് അജ്ഞാതൻ തട്ടിയെടുത്തത്.
കിഷോർ എന്ന് പേരുപറഞ്ഞാണ് ഇയാൾ യുവാക്കളെ പരിചയപ്പെട്ടത്. ഒരുവർഷം മുന്പ് തൊടുപുഴ മണക്കാട് നടന്ന സിനിമയുടെ ഷൂട്ടിംഗിൽ വച്ചാണ് യുവാക്കൾ അജ്ഞാതനെ പരിചയപ്പെട്ടത്.
ഇയാൾ പ്രൊഡക്ഷൻ കണ്ട്രോളറായി പ്രവർത്തിക്കുന്ന സിനിമയിൽ നായകനോടൊപ്പം എപ്പോഴുമുള്ള വേഷം നൽകാമെന്ന് പറഞ്ഞാണ് യുവാക്കളിൽനിന്ന് പണം വാങ്ങിയത്.
കഴിഞ്ഞ ഡിസംബർ 22ന് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തുള്ള ബേക്കറിയിൽവച്ചാണ് യുവാക്കൾ ഇയാൾക്ക് പണം നൽകിയത്.
അതിനുശേഷം ഒരാഴ്ചയോളം ഇയാൾ യുവാക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു.
ഇപ്പോൾ ഇയാളുടെ ഫോണ് നന്പരിൽ വിളിച്ചാൽ പ്രവർത്തനരഹിതമാണെന്ന് തട്ടിപ്പിനിരയായ യുവാക്കൾ പറഞ്ഞു.