നെടുമ്പാശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടി വീടിനകത്തെ കുളിമുറിയിൽ കുളിക്കുന്നത് മൊബൈൽ ഫോണിൽ പകർത്തിയ യുവാവ് അറസ്റ്റിൽ.
അത്താണി കുന്നിശേരി എത്താപ്പിള്ളി അരുണി(23)നെയാണ് ചെങ്ങമനാട് ഇൻസ്പെക്ടർ എസ്.എം. പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. വീടിന്റെ സൺഷൈഡിൽ കയറിനിന്നാണ് പെൺകുട്ടി കുളിക്കുന്നത് പ്രതി മൊബൈലിൽ പകർത്തിയത്.
ഫ്ലാഷ് മിന്നുന്നത് കണ്ട പെൺകുട്ടി നിലവിളിച്ചതോടെ പ്രതി ഓടിപ്പോകുകയായിരുന്നു. മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.