നിലപാടുകള്‍ ഒരു മറയുമില്ലാതെ തുറന്ന് പറയുന്ന താരമാണ് രാധിക ആപ്തെ. 2018 ൽ തിയറ്ററുകളിലെത്തിയ ദി വെഡ്ഡിംഗ് ഗസ്റ്റ് എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ നിന്നുമുള്ള രാധികയുടെ ചൂടന്‍ രംഗം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
പാക്കിസ്ഥാനില്‍ വന്ന് കല്യാണപ്പെണ്ണിനെ തട്ടിക്കൊണ്ടു പോകാന്‍ ഇറങ്ങിത്തിരിക്കുന്ന ജയ് എന്ന യുവാവിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. മൈക്കിള്‍ വിന്റര്‍ബോട്ടം സംവിധാനം ചെയ്ത ചിത്രത്തില്‍ ദേവ് പട്ടേല്‍ ആയിരുന്നു നായകന്.
ഈ ചിത്രത്തില്നിന്നുമുള്ള രാധിക ആപ്തെയുടേയും ദേവ് പട്ടേലിന്റെയും സെക്സ് രംഗമാണ് പുറത്തായത്. ഇതേക്കുറിച്ച് ഒരഭിമുഖത്തിലാണ് രാധിക ആപ്തെ തുറന്നടിച്ചത്.
ദി വെഡ്ഡിംഗ് ഗസ്റ്റില്‍ ഒരുപാട് മനോഹരമായ രംഗങ്ങളുണ്ട്. പക്ഷെ ഈ ലൈംഗിക രംഗം തന്നെ പുറത്തായതിനു പിന്നില്‍ സമൂഹത്തിന്റെ പൈശാചിക മനസാണ് എന്നായിരുന്നു രാധികയുടെ അഭിപ്രായം.
അതേസമയം വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തന്റെ പേരിലാണെന്നും ദേവ് പട്ടേലിന്റെ പേര് പറയുന്നില്ലെന്നും രാധിക ചൂണ്ടിക്കാണിക്കുന്നുണ്ട്.
പുറത്തായ ലൈംഗിക രംഗത്തില്‍ രാധിക ആപ്തെയും ദേവ് പട്ടേലുമുണ്ട്. പക്ഷെ ഈ രംഗം പ്രചരിപ്പിക്കുന്നത് എന്റെ പേരില്‍ മാത്രമാണ്. എന്തുകൊണ്ടാണ് ദേവ് പട്ടേല്‍ എന്ന നടന്റെ പേര് അവര്‍ പറയാത്തത്- രാധിക ചോദിക്കുന്നു.
മറ്റൊരവസരത്തിലും രാധികയ്ക്ക് സമാന അനുഭവമുണ്ടായിട്ടുണ്ട്. രാധിക പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു പാര്‍ച്ച്ഡ്. ഈ സിനിമയില്‍നിന്നുമുള്ള രംഗവും സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രചരണങ്ങളൊന്നും രാധിക ഗൗനിക്കാറില്ല.