ഇടുക്കി: അനുമതിയില്ലാതെയുള്ള എല്ലാ ട്രെക്കിംഗും ഇടുക്കി ജില്ലയില്‍ നിരോധിച്ചു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്.
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിനോദ സഞ്ചാരികൾ അനുമതി കൂടാതെ അപകടകരമായ വിധത്തിൽ ഓഫ് റോഡ് ട്രെക്കിംഗ്, ഉയർന്ന മലകളിലേക്കുളള ട്രക്കിംഗ് എന്നിവ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
വിനോദ സഞ്ചാരികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയിൽ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി കൂടാതെയുള്ള വിനോദ സഞ്ചാരികളുടെ അപകടകരമായ വിധത്തിൽ ഓഫ് റോഡ് ട്രെക്കിംഗ്, ഉയർന്ന മലകളിലേക്കുള്ള ട്രെക്കിംഗ് എന്നിവ 11-02-2022 മുതൽ ദുരന്ത നിവാരണ നിയമ പ്രകാരം നിരോധിച്ചതായി ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു.
ഇനി മുതല്‍ അനുമതിയില്ലാതെ ജില്ലയില്‍ ട്രെക്കിംഗ് നടത്തിയാല്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കും.