മി​ന്ന​ൽ ആ​രോ​ൺ..!ച​ക്ര ഷൂ​വി​ൽ പി​ന്നാ​ക്കം പാ​ഞ്ഞ് യു​വാ​വ് നേ​ടി​യ​തു ര​ണ്ട് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡു​ക​ൾ


തൃ​ശൂ​ർ: എ​ല്ലാ​വ​രും മു​ന്നോ​ട്ടു കു​തി​ക്കു​ന്പോ​ൾ ച​ക്ര ഷൂ​വി​ൽ പി​ന്നാ​ക്കം പാ​ഞ്ഞ് യു​വാ​വ് നേ​ടി​യ​തു ര​ണ്ട് ഇ​ന്ത്യ ബു​ക്ക് ഒാ​ഫ് റി​ക്കാ​ർ​ഡു​ക​ൾ.

ആ​ന്പ​ല്ലൂ​ർ വെ​ണ്ടൂ​ർ പ​ള്ളി​ക്കു സ​മീ​പം അ​ലി​ക്ക​ല ഡോ​ൺ – ജെ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​നും ബം​ഗ​ളൂ​രു എ​യ​ർ​ഫോ​ഴ്സ് സ്കൂ​ൾ സെ​ക്ക​ൻ​ഡ് പി​യു വി​ദ്യാ​ർ​ഥി​യു​മാ​യ ആ​രോ​ൺ ഡേ​വി​ഡ് ഡോ​ൺ ആ​ണ് റി​ക്കാ​ർ​ഡു​ക​ൾ​ക്ക് ഉ​ട​മ.

4.58 മ​ണി​ക്കൂ​റി​ൽ 19.9 കി​ലോ​മീ​റ്റ​ർ പി​റ​കി​ലേ​ക്കു സ്കേ​റ്റിം​ഗ് ന​ട​ത്തി​യാ​ണ് ആ​ദ്യ​ത്തെ റി​ക്കാ​ർ​ഡ് നേ​ടി​യ​ത്. ന​ഞ്ച​ക്ക് (ക​രാ​ട്ടെ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ആ​യു​ധം) അ​ഭ്യാ​സ​ത്തി​നൊ​പ്പം 7.11 കി​ലോ​മീ​റ്റ​ർ ദൂ​രം പി​ന്നി​ട്ട​താ​ണ് ര​ണ്ടാ​മ​ത്തെ റി​ക്കാ​ർ​ഡ്.

16-ാം വ​യ​സി​ൽ ക​രാ​ട്ടെ ബ്ലാ​ക്ക് ബെ​ൽ​റ്റ് നേ​ടി​യ ആ​രോ​ൺ സം​സ്ഥാ​ന​ത​ല​ത്തി​ൽ അ​ഞ്ചും ദേ​ശീ​യ​ത​ല​ത്തി​ൽ മൂ​ന്നും ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ വി​ജ​യം നേ​ടി​യി​ട്ടു​ണ്ട്.

19 കാ​ര​നാ​യ ആ​രോ​ൺ അ​ബു​ദാ​ബി​യി​ലാ​ണ് ജ​നി​ച്ച​ത്.

Related posts

Leave a Comment