കൊടുങ്ങല്ലൂർ: എറിയാട് പത്താം വർഡിൽ ശിശുവിദ്യാ പോഷിണി സ്കൂളിൽ കഴുത്തിൽ കുടത്തിന്റെ പകുതി കുടുങ്ങിയ തെരുവുനായയെ കുടം മുറിച്ചു മാറ്റി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.
സ്കൂളിലെ ക്ലാസ് മുറിയിൽ അപകടാവസ്ഥയിലായ തെരുവ് നായയെ അവശനിലയിൽ സ്കൂളിലെ അധ്യാപകർ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സ്കൂളിലെ ഹെഡ്മിസ്ട്രസ് സരിത കൊടുങ്ങല്ലൂർ ഫയർ ഫോഴ്സിനെ വിവരമറിയിച്ചു.
അസി. സ്റ്റേഷൻ ഓഫീസർ ഗ്രേഡ് കെ.കെ. ഹനീഫിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് സംഭവ സ്ഥലത്ത് എത്തി കട്ടർ ഉപയോഗിച്ച് തെരുവ് നായയുടെ കഴുത്തിൽ കുടുങ്ങിയ കുടത്തിന്റെ പകുതി ഭാഗം മുറിച്ച് മാറ്റി നായയെ രക്ഷപ്പെടുത്തി.
ഫയർ ആന്റ് റസ്ക്യു ഓഫീസർമാരായ കെ.എം.സനൽ റോയ്, പി.ആർ. സജീഷ്, വിഷ്ണു ജയചന്ദ്രൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.