28 മു​ട്ട​ക​ള​ട​ക്കം മലമ്പാമ്പ്‌ വീ​ട്ടു​വ​ള​പ്പി​ൽ! ഞെട്ടിവിറച്ച് വീട്ടുകാര്‍; മ​ല​മ്പാമ്പു​ക​ളു​ടെ സാ​ന്നി​ധ്യം വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ

അ​രൂ​ർ: അ​രൂ​രി​ൽ വീ​ട്ടു​വ​ള​പ്പി​ൽ​നി​ന്ന് 28 മു​ട്ട​ക​ൾ സ​ഹി​തം മ​ല​ന്പാ​ന്പി​നെ പി​ടി​കൂ​ടി.

അ​രൂ​ർ നാ​ലാം വാ​ർ​ഡി​ലെ വി​ന​യ​കു​മാ​ർ പൈ​യു​ടെ വീ​ട്ടു​വ​ള​പ്പി​ലാ​ണ് മു​ട്ട​യി​ട്ട് അ​ട​യി​രി​ക്കു​ക​യാ​യി​രു​ന്ന മ​ല​മ്പാ​മ്പി​നെ ക​ണ്ട​ത്.

ആ​ല​പ്പു​ഴ ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു കീ​ഴി​ലെ അം​ഗീ​കൃ​ത പാ​മ്പു​പി​ടി​ത്ത​ക്കാ​ര​നാ​യ കെ.​പി. രാ​ധാ​കൃ​ഷ്ണ​നെ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടു​ക​യും മു​ട്ട​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു.

റാ​ന്നി വ​ന​മേ​ഖ​ല​യി​ൽ പാ​ന്പി​നെ മു​ട്ട​ക​ള​ട​ക്കം എ​ത്തി​ക്കും. കാ​യ​ലോ​ര പ്ര​ദേ​ശ​മാ​യ അ​രൂ​രി​ൽ അ​ടു​ത്തി​ടെ​യാ​യി മ​ല​ന്പാ​ന്പു​ക​ളു​ടെ സാ​ന്നി​ധ്യം വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment