ആ​​ർ​​ക്കും വേ​​ണ്ടാ​​ത്ത​​വ​​രാ​​യി പ്ര​​മു​​ഖ താ​​ര​​ങ്ങ​​ൾ

ഐ​​പി​​എ​​ൽ 2022 മെ​​ഗാ താ​​ര ലേ​​ല​​ത്തി​​ൽ ആ​​ർ​​ക്കും വേ​​ണ്ടാ​​ത്ത​​വ​​രാ​​യി പ്ര​​മു​​ഖ താ​​ര​​ങ്ങ​​ൾ. ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​ന്‍റെ താ​​ര​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ മൂ​​ൻ താ​​രം സു​​രേ​​ഷ് റെ​​യ്ന​​യെ ലേ​​ലം കൊ​​ള്ളാ​​ൻ ആ​​രും ത​​യാ​​റാ​​യി​​ല്ല. 

ര​​ണ്ട് കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു റെ​​യ്ന​​യു​​ടെ അ​​ടി​​സ്ഥാ​​ന വി​​ല. യു​​എ​​ഇ​​യി​​ൽ ന​​ട​​ന്ന 2020 ഐ​​പി​​എ​​ൽ സീ​​സ​​ണി​​നി​​ടെ റെ​​യ്ന നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങി​​യ​​ത് ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​നു ക​​ന​​ത്ത ക്ഷീ​​ണം ചെ​​യ്തി​​രു​​ന്നു.

ഓ​​സ്ട്രേ​​ലി​​യ​​ൻ ബാ​​റ്റ​​റാ​​യ സ്റ്റീ​​വ് സ്മി​​ത്ത്, ബം​​ഗ്ലാ​​ദേ​​ശ് ഓ​​ൾ റൗ​​ണ്ട​​ർ ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​ൻ, ഓ​​സീ​​സ് വി​​ക്ക​​റ്റ് കീ​​പ്പ​​റാ​​യ മാ​​ത്യു വേ​​ഡ്, ഇ​​ന്ത്യ​​ൻ പേ​​സ​​ർ ഉ​​മേ​​ഷ് യാ​​ദ​​വ്, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ സ്പി​​ന്ന​​ർ ഇ​​മ്രാ​​ൻ താ​​ഹി​​ർ, ഓ​​സീ​​സ് സ്പി​​ന്ന​​ർ ആ​​ദം സാം​​പ, ഇ​​ന്ത്യ​​ൻ സ്പി​​ന്ന​​ർ അ​​മി​​ത് മി​​ശ്ര, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ബാ​​റ്റ​​ർ ഡേ​​വി​​ഡ് മി​​ല്ല​​ർ, ഇ​​ന്ത്യ​​ൻ വി​​ക്ക​​റ്റ് കീ​​പ്പ​​ർ വൃ​​ദ്ധി​​മാ​​ൻ സാ​​ഹ, ഇം​​ഗ്ലീ​​ഷ് വി​​ക്ക​​റ്റ് കീ​​പ്പ​​ർ സാം ​​ബി​​ല്ലിം​​ഗ്സ്, ഇം​​ഗ്ലീ​​ഷ് സ്പി​​ന്ന​​ർ ആ​​ദി​​ൽ റ​​ഷീ​​ദ് തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ​​രെ​​യും ഇ​​ന്ന​​ലെ ലേ​​ല​​ത്തി​​ൽ എ​​ടു​​ക്കാ​​ൻ ഫ്രാ​​ഞ്ചൈ​​സി​​ക​​ൾ ത​​യാ​​റാ​​യി​​ല്ല.

Related posts

Leave a Comment