തേഞ്ഞിപ്പലം: കടലുണ്ടി പുഴയിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. തറോൽ രാമൻ ( കുട്ടന്റെ ) മകൾ ആര്യ(26)യാണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശിയായ ശാശ്വതുമായി ആര്യയുടെ വിവാഹം കഴിഞ്ഞത്.
ആദ്യവിരുന്നിനായി ശനിയാഴ്ചയാണ് ആര്യയും ഭർത്താവും ആര്യയുടെ വീടായ വള്ളിക്കുന്ന് നോർത്ത് പൊറാഞ്ചേരിയിലെ വീട്ടിലെത്തിയത്.
വൈകീട്ട് വീട്ടിൽ നിന്നു ഫോട്ടോസ്റ്റാറ്റ് എടുക്കാനായി ആര്യ പുറത്ത് പോയതായിരുന്നു.
ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാർ അന്വേഷിച്ച് ഇറങ്ങിയെങ്കിലും പുഴയ്ക്ക് സമീപം റോഡരിൽ ആര്യയുടെ സ്കൂട്ടറും ചെരുപ്പും നാട്ടുകാർ കാണപ്പെട്ടു.
ഇതോടെ രാത്രി ഏറെ വൈകിയും പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
ഇന്നലെ രാവിലെ തെരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് കടലുണ്ടിപുഴയിലെ കോട്ടക്കടവ് കാൽവരി ഹിൽസിന്റെ താഴെ പുഴയോരത്ത് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.