തിരുവനന്തപുരം: വയോധികനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ മുഴുവന്‍ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ എട്ടിന് പോത്തൻകോട് പള്ളി നട സ്വദേശി നസീമിനെ (60) തട്ടിക്കൊണ്ടുപോയി മർദിച്ച് കേസിൽ ഒളിവിലായിരുന്ന അബ്ദുൾ ഷുക്കൂർ, ആറ്റിങ്ങൽ ചെമ്പൂര് സ്വദേശി മനോജ് (41) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
കേസിൽ പോത്തൻകോട് പ്ലാമൂട് സ്വദേശി സന്തോഷ് (മലക്കറി സന്തോഷ് -35), പന്തലക്കോട് സ്വദേശികളായ വിഷ്ണു കുമാർ (36), ശരത് (33) എന്നിവർ നേരത്തേ പോലീസ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പോത്തൻകോട് പ്ലാമൂട് സ്വദേശിയും റിട്ട. സർക്കാർ ഉദ്യോഗസ്ഥനുമായ അബ്ദുൾ ഷുക്കൂറിൽ നിന്നും അടുത്ത ബന്ധുവായ നസീം വാങ്ങിയ മുപ്പതിനായിരം രൂപ പറഞ്ഞ തീയതിക്ക് തിരികെ നൽകാത്തതിനാൽ ഷുക്കൂർ ക്വട്ടേഷൻ നൽകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
റൂറൽ പോലീസ് മേധാവി ഡോ. ദിവ്യഗോപിനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷുക്കൂറിനെ പെരുമാതുറയിൽ നിന്നും മനോജിനെ ചെമ്പൂരുനിന്നും കസ്റ്റഡിയിലെടുത്തത്.
നെടുമങ്ങാട് ഡിവൈഎസ്പി സുൽഫിക്കർ, പോത്തൻകോട് ഇൻസ്പെക്ടർ കെ.ശ്യാം, സബ് ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യൻ, സിപിഒമാരായ ജിഹാൻ, രതീഷ്, ദിനീഷ് റൂറൽ ഷാഡോ ടീം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.