കൊച്ചി: കലൂര്‍ പോക്സോ കേസില്‍ പെണ്‍കുട്ടികള്‍ യുവാക്കള്‍ക്കൊപ്പം കാറില്‍ പോയത് മാതാപിതാക്കളെ കബളിപ്പിച്ചെന്ന് പോലീസ്.
കുട്ടികളില്‍ ഒരാള്‍ മാത്രമാണ് പീഡനത്തിന് ഇരയായതെന്നും ഡിസിപി പറഞ്ഞു.
കഴിഞ്ഞ ദിവസം കലൂരില്‍ വച്ചാണ് അമിത വേഗത്തിലെത്തിയ കാര്‍ ശുചീകരണ തൊഴിലാളിയെ ഇടിച്ച് തെറുപ്പിച്ചത്.
സംഭവത്തിന് ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാരാണ് പിടികൂടി പോലീസിന് കൈമാറിയത്.
അപകടത്തിന് പിന്നാലെ കാറില്‍ നിന്നും യൂണിഫോമിലുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികളെ മാറ്റിയിരുന്നു.
പോലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്നും എംഡിഎംഎ, കഞ്ചാവ് തുടങ്ങിയവ കണ്ടെത്തിയിരുന്നു.
കാറിലുണ്ടായിരുന്ന പെണ്‍കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് യുവാക്കള്‍ ലഹരിമരുന്ന് നല്കി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയത്.
സംഭവത്തില്‍ എരൂര്‍ സ്വദേശി ജിത്തു, തൃപ്പൂണിത്തുറ സ്വദേശി സോണി സെബാസ്റ്റ്യന്‍ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.