കടയിൽ സാധനം വാങ്ങാനെത്തിയ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും; ഉത്തമന്‍റെ ക്രൂരതയ്ക്ക് എട്ടുവർഷം ശിക്ഷിച്ച് കോടതി

തി​രു​വ​ന​ന്ത​പു​രം: പ​ത്തു വ​യ​സു​കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ക​ട​കം​പ​ള്ളി അ​ണ​മു​ഖം ഉ​ഭ​രോ​മ വീ​ട്ടി​ൽ ഉ​ത്ത​മ​ൻ (67) നെ ​എ​ട്ടു വ​ർ​ഷം ക​ഠി​ന ത​ട​വും അ​ന്പ​തി​നാ​യി​രം രൂ​പ പി​ഴ​യും തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ശി​ക്ഷി​ച്ചു.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു മാ​സം കൂ​ടു​ത​ൽ ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും ജ​ഡ്ജി ആ​ർ. ജ​യ​കൃ​ഷ്ണ​ൻ വി​ധി​ന്യാ​യ​ത്തി​ൽ പ​റ​ഞ്ഞു. 2015 മാ​ർ​ച്ച് 13 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

കു​മാ​ര​പു​ര​ത്ത് ഉ​ഭ​രോ​മ എ​ന്ന പേ​രി​ൽ പ്ര​തി ക​ട ന​ട​ത്തു​ക​യാ​യി​രു​ന്നു. ക​ട​യി​ൽ പു​സ്ത​കം വാ​ങ്ങാ​ൻ ചെ​ന്ന അ​ഞ്ചാം ക്ലാ​സു​കാ​ര​നാ​യ കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പു​റ​ത്തു പ​റ​ഞ്ഞാ​ൽ കൊ​ന്നു ക​ള​യു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ ഭ​യ​ന്നു പോ​യ കു​ട്ടി വീ​ട്ടു​കാ​രോ​ടു സം​ഭ​വ​ത്തേ​ക്കു​റി​ച്ചു പ​റ​ഞ്ഞി​ല്ല.

കു​ട്ടി വി​ഷ​മി​ച്ചി​രി​ക്കു​ന്ന​തു ക​ണ്ട് വീ​ട്ടു​കാ​ർ ചോ​ദി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം അ​മ്മ​യോ​ടു പ​റ​ഞ്ഞ​ത്.വീ​ട്ടു​കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

പി​ഴ തു​ക​യ്ക്കു പു​റ​മേ കു​ട്ടി​ക്ക് സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും വി​ധി​യി​ലു​ണ്ട്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ആ​ർ.​എ​സ്. വി​ജ​യ് മോ​ഹ​ൻ ഹാ​ജ​രാ​യി.

Related posts

Leave a Comment