കോ​​​​വി​​​​ഡ് കാ​​​​ല​​​​ത്ത് വി​​​​മാ​​​​ന​​​​യാ​​​​ത്ര​​​​ക്കാ​​​​രും ജീ​​​​വ​​​​ന​​​​ക്കാ​​​​രും ത​​​​മ്മി​​​​ലു​​​​ള്ള സം​​​​ഘ​​​​ര്‍ഷം വ​​​​ര്‍ധി​​​​ച്ചോ? യാത്രക്കാരന്‍ ഇടഞ്ഞു: യുഎസ് വിമാനം നിലത്തിറക്കി

വാ​​​​ഷിം​​​​ഗ്ട​​​​ണ്‍: യാ​​​​ത്ര​​​​ക്കാ​​​​ര​​​​ന്‍ ഇ​​​​ട​​​​ഞ്ഞ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍ന്ന് യു​​​​എ​​​​സി​​​​ല്‍ വി​​​​മാ​​​​നം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി നി​​​​ല​​​​ത്തി​​​​റ​​​​ക്കി.

ലോ​​​​സാ​​​​ഞ്ച​​​​ല​​​​സി​​​​ല്‍ നി​​​​ന്ന് വാ​​​​ഷിം​​​​ഗ്ട​​​​ണി​​​​ലേ​​​​ക്കു പ​​​​റ​​​​ന്ന 1775 ന​​​​മ്പ​​​​ര്‍ വി​​​​മാ​​​​ന​​​​മാ​​​​ണ് അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി നി​​​​ല​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​ത്.

വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ കോ​​​​ക്പി​​​​റ്റി​​​​ല്‍ ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റി​​​​യ ഇ​​​​യാ​​​​ള്‍ ഒ​​​​രു​​​​വേ​​​​ള വാ​​​​തി​​​​ല്‍ തു​​​​റ​​​​ക്കാ​​​​നും ശ്ര​​​​മി​​​​ച്ചു.

ഇ​​​​തി​​​​നി​​​​ടെ​​​​ ചാ​​​​യ വി​​​​ള​​​​മ്പു​​​​ന്ന പാ​​​​ത്രം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ഫ്‌​​​​ളൈ​​​​റ്റ് അ​​​​റ്റ​​​​ന്‍ഡ​​​ർ ഇ​​​​യാ​​​​ളെ ത​​​​ല​​​​യ്ക്ക​​​​ടി​​​​ച്ചു വീ​​​​ഴ്ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

മ​​​​റ്റ് ജീ​​​​വ​​​​ന​​​​ക്കാ​​​​രും യാ​​​​ത്ര​​​​ക്കാ​​​​രും ഒ​​​​ത്തു​​​​ചേ​​​​ര്‍ന്ന് സ​​​​ഹ​​​​യാ​​​​ത്രി​​​​ക​​​​നെ വ​​​​രി​​​​ഞ്ഞു​​​​മു​​​​റു​​​​ക്കി. ഇ​​​​തി​​​​നി​​​​ടെ കാ​​​​ന്‍സാ​​​​സി​​​​ല്‍ വി​​​​മാ​​​​നം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​ ലാ​​​​ന്‍ഡിം​​​​ഗ് ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

യാ​​​​ത്ര​​​​ക്കാ​​​​ര​​​​നെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​താ​​​​യി എ​​​​ഫ്ബി​​​​ഐ അ​​​​റി​​​​യി​​​​ച്ചു. കോ​​​​വി​​​​ഡ് കാ​​​​ല​​​​ത്ത് വി​​​​മാ​​​​ന​​​​യാ​​​​ത്ര​​​​ക്കാ​​​​രും ജീ​​​​വ​​​​ന​​​​ക്കാ​​​​രും ത​​​​മ്മി​​​​ലു​​​​ള്ള സം​​​​ഘ​​​​ര്‍ഷം വ​​​​ര്‍ധി​​​​ച്ചു​​​​വെ​​​​ന്നാ​​​​ണ് വ്യോ​​​​മ​​​​യാ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍നി​​​​ന്നു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​​ള്‍.

പ​​​​ല​​​​തും അ​​​​സ​​​​ഭ്യ​​​​വ​​​​ര്‍ഷ​​​​ത്തി​​​​ലും ചെ​​​​റി​​​​യ സം​​​​ഘ​​​​ര്‍ഷ​​​​ത്തി​​​​ലും അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​ണു പ​​​​തി​​​​വ്.

ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ര്‍ഷം ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള 5,981 സം​​​​ഭ​​​​വ​​​​ങ്ങ​​​​ളാ​​​​ണ് യു​​​​എ​​​​സി​​​​ല്‍ ഉ​​​​ണ്ടാ​​​​യ​​​​തെ​​​​ന്ന് ഫെ​​​​ഡ​​​​റ​​​​ല്‍ ഏ​​​​വി​​​​യേ​​​​ഷ​​​​ന്‍ അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ പ​​​​റ​​​​ഞ്ഞു.

Related posts

Leave a Comment