കണ്ണൂർ: മാടായിയില്‍ സ്ഥാപനത്തിന് മുന്പില് സിഐടിയു സമരം. ശ്രീ പോര്‍ക്കലി എന്ന സ്റ്റീല്‍ കടയ്ക്ക് മുന്പില് സിഐടിയു കൊടികുത്തി.
സ്ഥാപനത്തിലെ ജീവനക്കാരെ കൊണ്ട് ചുമടിറക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് സിഐടിയു കൊടികുത്തിയത്.
കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി മടക്കി അയക്കുന്നുമുണ്ട്.
അറുപത് ലക്ഷത്തിന് മുകളില്‍ രൂപയുടെ സാധനങ്ങള്‍ കടയില്‍ കെട്ടിക്കിടക്കുകയാണെന്നും.
സമരം തുടര്‍ന്നാല്‍ കട അടച്ചുപൂട്ടേണ്ടി വരുമെന്നും ആത്മഹത്യയുടെ വക്കിലാണെന്നും സ്ഥാപന ഉടമ പറഞ്ഞു.
കണ്ണൂര്‍ മാതമംഗലത്ത് സമാനസംഭവം നടന്നിരുന്നു. സിഐടിയുവിന്റെ ഭീഷണിയെ തുടര്‍ന്ന് എസ്ആര്‍ അസോസിയേറ്റ്സ് എന്ന സ്ഥാപനം അടച്ച് പൂട്ടിയിരുന്നു.
ഇവിടെ നിന്നും സാധനം വാങ്ങിയ യുവാവിനെ പരസ്യമായി സിഐടിയുക്കാര്‍ മര്‍ദിച്ചത് ഏറെ വിവാദമായിരുന്നു.